ലക്ഷദീപം ജനുവരി 14-ന്
പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ഇന്ന് തുടങ്ങും

തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറു വർഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദീപത്തോടനുബന്ധിച്ചുള്ള മുറജപം വ്യാഴാഴ്ച തുടങ്ങും. വൈകിട്ട് അഞ്ചിന് നടൻ റാണ ദഗ്ഗുബതി കലാപരിപാടി ഉദ്ഘാടനം ചെയ്യും. രാവിലെ 6.30 മുതല്‍ 11 വരെയാണ് നാമജപം. വൈകിട്ട് ആറു മുതൽ പത്മതീര്‍ഥക്കുളത്തില്‍ ജലജപവും നടക്കും. ജനുവരി 10 വരെ വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ കിഴക്കേനടയിലും വടക്കേനടയിലും കലാപരിപാടികള്‍ നടക്കും. 14ന് ലക്ഷദീപം നടക്കും. 48 ദിവസം പത്മതീര്‍ഥക്കുളത്തില്‍ വൈദ്യുതദീപാലങ്കാരം ഉണ്ടാകും. ജനുവരി 13 മുതല്‍ 16 വരെ പത്മതീര്‍ഥക്കുളം, കിഴക്കേഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, മൂന്ന് ഗോപുരങ്ങള്‍, നാല് നടകളിലെ റോഡുകള്‍ എന്നിവിടങ്ങളിലാണ് ദീപാലങ്കാരം. ലക്ഷദീപത്തിന്റെ ഭാഗമാകാന്‍ ഏകദീപാര്‍ച്ചനയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനും മുറജപം കാണാനും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലക്കാലമായതിനാല്‍ അയ്യപ്പന്മാരുടെ തിരക്കുമുണ്ട്. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വേദമണ്ഡപ സ്ഥാപനത്തിന്റെ ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ ആദിത്യവര്‍മ, കരമന ജയന്‍, എ വേലപ്പന്‍നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി വിനോദ്, ഗൗരി പാര്‍വതിഭായി, ഗൗരി ലക്ഷ്മിഭായി എന്നിവർ പങ്കെടുത്തു.









0 comments