ബെഫി ദേശസാൽക്കരണ വാർഷികം ആചരിച്ചു

ജിപിഒയ്ക്ക് മുന്നിൽ ബെഫി സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ബാങ്ക് ദേശസാൽക്കരണത്തിന്റെ 57–-ാമത് വാർഷിക ദിനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആചരിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സ്ഥിരനിയമനം നടത്തുക, പുതിയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പദ്ധതി നടപ്പാക്കുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ദേശസാൽക്കരണ ദിനം ആചരിച്ചത്. ജിപിഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാർ അധ്യക്ഷനായി. ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ പ്രസിഡന്റ് വി അനന്തകൃഷ്ണൻ, ബെഫി ജില്ലാ സെക്രട്ടറി എൻ നിഷാന്ത് എന്നിവർ സംസാരിച്ചു.









0 comments