കാർഷിക വിഭവങ്ങൾ നായനാർ ട്രസ്റ്റിന്

എൻജിഒ യൂണിയൻ ഡിഎംഇ ഏരിയയിൽ കൃഷിചെയ്ത പച്ചക്കറി നായനാർ ട്രസ്റ്റിനു കൈമാറുന്നു
തിരുവനന്തപുരം
എൻജിഒ യൂണിയൻ ഡിഎംഇ ഏരിയയിൽ കൃഷിചെയ്ത പച്ചക്കറിയുടെ ഒന്നാംഘട്ട വിളവെടുപ്പിൽ ലഭിച്ച വിഭവങ്ങൾ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ താമസിക്കുന്നവർക്ക് ഓണക്കാലത്ത് നൽകുന്ന സൗജന്യ ഭക്ഷണവിതരണത്തിൽ പങ്കാളികളാകുകയാണ് യൂണിയൻ. ഡിഎംഇ ഓഫീസ് പരിസരത്തു നട്ടുവളർത്തിയ വിഷരഹിത പച്ചക്കറിയാണ് കൈമാറിയത്. പച്ചക്കറി കൃഷി ഒന്നാംഘട്ട വിളവെടുപ്പ് കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ, അജിത് സേവ്യർ വർഗീസ്, ബീനാലാൽ എന്നിവർ സംസാരിച്ചു.









0 comments