Deshabhimani

വെട്ടുകാട്‌ തിരുനാൾ ഇന്ന്‌ സമാപിക്കും

 The Vettukad Feast concludes today

വെട്ടുകാട് തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം

വെബ് ഡെസ്ക്

Published on Nov 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാൾ ഞായറാഴ്‌ച സമാപിക്കും. അവസാനദിനമായ ഞായർ പുലർച്ചെ അഞ്ചിന് മലയാളത്തിലും 6.30ന് തമിഴിലും ദിവ്യബലി നടക്കും. രാവിലെ 7.30നും 9നും മലയാളത്തിലും പകൽ 11ന് ഇംഗ്ലീഷിലും 12.30ന് ലത്തീനിലും രണ്ടിന്‌ മലയാളത്തിലും സമൂഹദിവ്യബലി നടക്കും. വൈകിട്ട്‌ 5.30 ന് പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക്‌ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികത്വം വഹിക്കും.

ചോറൂണും സ്‌നേഹവിരുന്നും ഇന്ന്

വെട്ടുകാട്‌ തിരുനാളിനോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്കുള്ള ആദ്യ ചോറൂട്ടു ചടങ്ങ് ഞായർ പകൽ 11ന്‌ വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. തീർഥാടകർക്കായി വെട്ടുകാട് ഇടവകയുടെ നേതൃത്വത്തിൽ ഞായർ പകൽ 11.30 മുതൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്‌നേഹവിരുന്നൊരുക്കും. 42,000ത്തോളം പേർക്ക് ഭക്ഷണം നൽകുമെന്ന്‌ സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

02

print edition കേരളയിൽ വീണ്ടും താൽക്കാലിക വിസി; മോഹനൻ കുന്നുമ്മലിന്റെ കാലാവധി 28ന്‌ കഴിയും
Pattuvam Red Star Library muslim league attack

03

print edition നിറം പച്ച മാത്രം, അരിയിൽനിന്ന്‌ 
തുരത്തിയത്‌ 
18 കുടുംബങ്ങളെ
deshabhimani section

Recommended

Deshabhimani
Home