Deshabhimani

print edition നിറം പച്ച മാത്രം, അരിയിൽനിന്ന്‌ 
തുരത്തിയത്‌ 
18 കുടുംബങ്ങളെ

Pattuvam Red Star Library muslim league attack

തളിപ്പറമ്പ് പട്ടുവം അരിയിയിലെ റെഡ്‌സ്‌റ്റാർ വായനശാലയ്‌ക്ക്‌ പച്ച പെയിന്റ്‌ അടിച്ച്‌ ലീഗ്‌ പതാക കെട്ടിയ നിലയിൽ (2012 ഫെബ്രുവരിയിലെ ചിത്രം)

avatar
വിനോദ്‌ പായം

Published on Nov 22, 2026, 12:07 AM | 1 min read

കണ്ണൂർ: തളിപ്പറന്പ്‌ പട്ടുവം അരിയിൽ 2012 ലുണ്ടായ അനിഷ്ട സംഭവങ്ങളുടെപേരിൽ സിപിഐ എമ്മിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തിയവർ അറിയണം അവിടത്തെ ഇടതുപക്ഷക്കാർ താണ്ടിയ സഹനപർവം. ഘടകകക്ഷിയായ കോൺഗ്രസുകാർക്കുപോലും കൊടിയുയർത്താൻ പറ്റാത്ത ‘താലിബാൻ’ പ്രദേശമായ അരിയിൽ പച്ചയല്ലാതെ മറ്റൊരു നിറവും അംഗീകരിക്കില്ല. അരിയിൽ റെഡ്‌സ്‌റ്റാർ വായനശാല നാട്ടുകാർ നോക്കിനിൽക്കെയാണ്‌ ലീഗ്‌ തീവ്രവാദികൾ പച്ച പെയിന്റടിച്ചത്‌. വായനശാലയിലെ പുസ്‌തകങ്ങൾക്ക്‌ തീയിട്ടാണ്‌ 2012 ഫബ്രുവരിയിൽ അവർ അക്ഷരവൈരം പ്രകടിപ്പിച്ചത്‌. സമീപത്ത്‌ ലീഗ്‌ കൊടികളും സ്ഥാപിച്ചു.


വായനശാലയ്‌ക്ക്‌ ചുറ്റുമുള്ള പതിനെട്ടോളം കുടുംബങ്ങൾക്കാണ്‌ പിന്നീട്‌ അരിയിൽ പ്രദേശം വിടേണ്ടിവന്നത്‌. സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിമാരെയും പ്രവർത്തകരെയും ഒരുകാലത്തും അരിയിൽ പ്രദേശത്ത്‌ കാലുകുത്താൻ സമ്മതിക്കാറില്ല. 2012ൽ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന ബാബു മോറാഴയിലേക്ക്‌ താമസം മാറ്റി. നിലവിലെ ബ്രാഞ്ച്‌ സെക്രട്ടറി വി ഉമേശൻ പരിയാരം മുക്കുന്നത്താണ്‌ താമസം. ഇവരടക്കം ഇടതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിച്ചു എന്ന ഒറ്റക്കാരണത്തിൽ 18 കുടുംബങ്ങളെയാണ്‌ ജന്മനാട്ടിൽനിന്ന്‌ ലീഗ്‌ തീവ്രവാദികൾ ആട്ടിപ്പായിച്ചത്‌.


2012 ഫെബ്രുവരി സിപിഐ എം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌ നടന്ന കാലംകൂടിയാണ്‌. സമ്മേളനത്തിന്റെ പ്രചാരണത്തിനായി റോഡരകിൽ കുടിലുകളും മറ്റും കെട്ടിയതും ലീഗുകാരെ വിറളി പിടിപ്പിച്ചു. ഇതാണ്‌ അരിയിൽ റെഡ്‌സ്റ്റാർ വായനശാലയ്‌ക്ക്‌ പരസ്യമായി പച്ച പെയിന്റടിക്കാൻ കാരണം. കൂടുതൽ സമയംനിന്ന്‌ പച്ചയടിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ രാത്രിയിലെത്തി വായനശാലയ്‌ക്ക്‌ തീയിടലും അക്കാലത്തെ ലീഗുകാരുടെ പതിവായിരുന്നു. മുള്ളൂലിൽ എ കെ ജി വായനശാലയടക്കം നിരവധി കെട്ടിടങ്ങൾക്ക്‌ അക്കാലത്ത്‌ തീയിട്ടു.


ഏകപക്ഷീയമായ അക്രമത്തിന്റെ തുടർച്ചയിലാണ്‌ ദേശാഭിമാനി വിതരണം ചെയ്‌ത കുന്നൂൽ രാജനെ 2012 ഫെബ്രുവരി 19ന്‌ പുലർച്ചെ ആക്രമിച്ച്‌ കാലുകൾ കൊത്തിമാറ്റിയത്‌. ഇക്കാര്യം അന്വേഷിക്കാൻ എത്തിയതിനാണ്‌ പി ജയരാജനെയും ടി വി രാജേഷിനെയും ലീഗ്‌ തീവ്രവാദികൾ കാർ തകർത്ത്‌ മർദിച്ചത്‌. ഫെബ്രുവരി 21 ന്‌ ആശാരിപ്പണിക്കാരനായ വല്യേരി മോഹനന്റെ തലയും വെട്ടിപ്പിളർന്നു. 13 വർഷം നീണ്ട നരകയാതനയ്‌ക്കുശേഷമാണ്‌ വല്യേരി മോഹനൻ മരിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

pinarayi vijayan speech at Peroorkada Service Cooperative Bank Centenary

04

print edition കേരള ബാങ്കിനെതിരായ പ്രചാരണം സർക്കാരിന് ചേർന്നതല്ല: പിണറായി
kerala university

05

print edition കേരളയിൽ വീണ്ടും താൽക്കാലിക വിസി; മോഹനൻ കുന്നുമ്മലിന്റെ കാലാവധി 28ന്‌ കഴിയും
deshabhimani section

Recommended

Deshabhimani
Home