സിപിഎസ്എകെ അത്‌ലറ്റിക്, ഫുട്ബോൾ ചാമ്പ്യൻഷിപ്
കണ്ണൂരും എറണാകുളവും ചാമ്പ്യന്മാർ

സിപിഎസ്എകെ സംസ്ഥാന അത്ലറ്റിക് ആൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ് കുന്നംകുളത്ത് എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
കുന്നംകുളം
സെറിബ്രൽ പാൾസി സ്പോർട്‌സ് അസോസിയേഷൻ ഓഫ് കേരള (സിപിഎസ്എകെ) സംഘടിപ്പിച്ച സംസ്ഥാന അത്ലറ്റിക് ആൻഡ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ കണ്ണൂർ ക്ലസ്റ്ററും, ഫുട്ബാളിൽ എറണാംകുളവും ചാമ്പ്യന്മാരായി. ഇതോടൊപ്പം നടന്ന സിപിഎസ്എഫ്ഐ സോണൽ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ തമിഴ്‌നാടിനെ തോൽപ്പിച്ച് കേരളം വിജയികളായി. 4 ഗോളിനാണ് കേരളത്തിന്റെ വിജയം. അത്‌ലറ്റിക്സിൽ 119 പോയിന്റാണ് കണ്ണൂർ ക്ലസ്റ്റർ നേടിയത്. രണ്ടാമതെത്തിയ കുന്നംകുളം 81 പോയിന്റും മൂന്നാമതെത്തിയ കൊടുങ്ങല്ലൂർ 75 പോയിന്റും നേടി. കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ് എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ അധ്യക്ഷയായി. സമാപന സമ്മേളനവും സമ്മാനദാനവും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ് ഉദ്‌ഘാടനം ചെയ്തു. 380 ഭിന്നശേഷി കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.








0 comments