print edition ദേശീയ സ്‌കൂൾ ജൂനിയർ മീറ്റ്: കേരളത്തിന് ആദ്യ സ്വർണം

മധ്യപ്രദേശിലെ ശിവപുരിയിൽ നടക്കുന്ന ദേശീയ സ്--കൂൾ ജൂനിയർ മീറ്റ് പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരളത്തിന്റെ ഇവാന ടോമി, സ്‌നേഹ ശ്യാം, അൽക്ക ഷിനോജ്, കെ വീണ എന്നിവർ
ശിവപുരി (മധ്യപ്രദേശ്): ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിലാണ് നേട്ടം. സ്‌നേഹ ശ്യാം, കെ വീണ, അൽക്ക ഷിനോജ്, ഇവാന ടോമി എന്നിവരുൾപ്പെട്ട ടീം മൂന്ന് മിനിറ്റ് 52.88 സെക്കൻഡിൽ ഒന്നാമതെത്തി. എം എം വൈഗയും ശിഖ എം മോഹനും റിലേ ടീമിന്റെ ഭാഗമായിരുന്നു. തമിഴ്‌നാട് വെള്ളിയും മഹാരാഷ്‌ട്ര വെങ്കലവും നേടി.
800 മീറ്റർ ഓട്ടത്തിൽ അൽക്ക വെങ്കലം സ്വന്തമാക്കി. രണ്ട് മിനിറ്റ് 13.63 സെക്കൻഡിലാണ് മൂന്നാമതെത്തിയത്. മറ്റിനങ്ങളിൽ കേരളത്തിന് മെഡൽ മേഖലയിൽ എത്താനായില്ല.
ഹൈജന്പ്, ട്രിപ്പിൾ ജന്പ്, 200 മീറ്റർ ഇനങ്ങളിലാണ് കേരളത്തിന്റെ ഇന്നത്തെ പ്രതീക്ഷ. മീറ്റ് നാളെ സമാപിക്കും.









0 comments