Deshabhimani

ഇരുവർ മികച്ച നാടകം

ആക്റ്റ് നാടക മേള സമാപിച്ചു

aa
വെബ് ഡെസ്ക്

Published on Nov 22, 2026, 12:28 AM | 1 min read

തിരൂർ

ആക്റ്റ് തിരൂർ സംഘടിപ്പിച്ച 19-ാമത് നാടക മേളയിൽ തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവർ മികച്ച നാടകം. സുരേഷ് ദിവാകർ (ഇരുവർ) മികച്ച സംവിധായകൻ. വി ആർ സുരേന്ദ്രൻ (കുമാരൻ, ഇരുവർ), മികച്ച നടനും ജൂലി (അമ്മ, ജീവന്റെ ജീവൻ) മികച്ച നടി. തുഞ്ചൻപറമ്പിൽ നടന്ന അഖിലകേരള നാടക മത്സരം സമാപിച്ചു. സമാപന സമ്മേളനം ആക്റ്റ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി കരീം മേച്ചേരി അധ്യക്ഷനായി. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണ്‍ സിന്ധു മംഗലശ്ശേരി മുഖ്യാതിഥിയായി. ട്രഷറർ മനോജ് ജോസ് സ്വാഗതവും വൈസ് ചെയർമാൻ വിക്രമകുമാർ മുല്ലശ്ശേരി നന്ദിയും പറഞ്ഞു. കോട്ടക്കൽ എൽഎച്ച്ആർ ഗ്രൂപ്പ് ചെയർമാൻ ഉള്ളാട്ടിൽ അച്ചു, ഡിവൈഎസ്‌പി എ എം സിദ്ധീഖ് എന്നിവരെ ആദരിച്ചു. ആക്റ്റ് അംഗം ഭാസ്കരൻ കരിങ്കപ്പാറയുടെ പുതിയ നോവലിന്റെ പുറംചട്ടയുടെ പ്രകാശനവും നടന്നു. മറ്റ് സമ്മാനങ്ങൾ: മികച്ച നാടകം രണ്ടാം സ്ഥാനം: റെഡ്‌ലൈറ്റ് (നാടകസഭ കോഴിക്കോട്), മൂന്നാം സ്ഥാനം: ജീവന്റെ ജീവൻ (സൂര്യകാന്തി അമ്പലപ്പുഴ). രചന -പ്രദീപ്‌കുമാർ കാവുന്തറ (റെഡ്‌ലൈറ്റ്), രംഗപടം - വിജയൻ കടമ്പേരി (ഇരുവർ, റെഡ്‌ലൈറ്റ്, ജീവന്റെ ജീവൻ), പശ്ചാത്തല സംഗീതം - ഈശ്വരന്റെ തിരക്കഥ, ഗാനരചന ദിൽനാഥ് പുത്തഞ്ചേരി (റെഡ്‌ലൈറ്റ്), ദീപാലങ്കാരം - മനു പയ്യന്നൂർ (റെഡ്‌ലൈറ്റ്), സ്പെഷ്യൽ ജൂറി പുരസ്കാരം ഖാലിദ് കൊടാമംഗലം (റെഡ്‌ലൈറ്റ്), വത്സല മുരളി (റെഡ്‌ലൈറ്റ്).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home