Deshabhimani

print edition ലക്ഷ്യം തെറ്റി ലക്ഷ്യ; 13 മത്സരങ്ങൾക്കുശേഷം തോൽവി

Lakshya Sen

ലക്ഷ്യാ സെൻ

വെബ് ഡെസ്ക്

Published on Nov 22, 2026, 12:35 AM | 1 min read

ഹോങ്കോങ്‌: ലക്ഷ്യാ സെന്നിന്റെ അപരാജിത കുതിപ്പിന്‌ അവസാനം. തുടർച്ചയായി 13 മത്സരങ്ങൾ ജയിച്ചെത്തിയ ഇന്ത്യൻ താരം ഹോങ്കോങ്‌ ഓപ്പൺ ബാഡ്‌മിന്റൺ സെമിയിൽ തോറ്റു. ഡെൻമാർക്കിന്റെ ലോക മൂന്നാം നമ്പറുകാരൻ ആൻഡ്രേസ്‌ അന്റോൺസെനാണ്‌ ഇരുപത്തഞ്ചുകാരനെ വീഴ്‌ത്തിയത്‌.


നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്‌കോർ: 13–-21, 13–-21. ഹൈലോ ഓപ്പണും ജപ്പാൻ മാസ്‌റ്റേഴ്‌സും നേടിയെത്തിയ ലക്ഷ്യ ഹാട്രിക്‌ കിരീടമായിരുന്നു സ്വപ്‌നം കണ്ടത്‌.


പുരുഷ ഡബിൾസ്‌ സെമിയിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സാത്വിക്‌ സായിരാജ്‌ രങ്കിറെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യവും തോറ്റ്‌ മടങ്ങി. മലേഷ്യയുടെ മാൻ വെയ്‌ ചോങ്‌–ടീ കായ്‌ വുൻ കൂട്ടുകെട്ടിനോട്‌ 21-–18, 21-–19ന്‌ കീഴടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home