വര്‍ണാഭമായി ‘വർണോത്സവം'

മാന്നാർ പഞ്ചായത്ത് ഭിന്നശേഷി കലാമേള തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
മാന്നാർ പഞ്ചായത്ത് ഭിന്നശേഷി കലാമേള ‘വർണോത്സവം' പാവുക്കര സെന്റ് പീറ്റേഴ്സ് കാത്തലിക് ചർച്ച് ഹാളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ് പി എ ലത, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, ഹസീന സലാം, പഞ്ചായത്തംഗം ചാക്കോ കയ്യത്ര, ഐസിഡിഎസ് സൂപ്പർവൈസർ ജെ ജ്യോതി, സിഡിഎസ് ചെയർപേഴ്സൺ രാധ ഗോപി എന്നിവർ സംസാരിച്ചു.









0 comments