കെ പ്രഭാകരന്റെ നിര്യാണത്തിൽ അനുശോചിച്ചു

മുതിർന്ന സിപിഐ എം നേതാവ് കെ പ്രഭാകരന്റെ നിര്യാണത്തിൽ അനുശോചിച്ച് കോടംതുരുത്ത് പുതുശ്ശേരിവെളിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സംസാരിക്കുന്നു
തുറവൂർ
മുതിർന്ന സിപിഐ എം നേതാവ് കെ പ്രഭാകരന്റെ നിര്യാണത്തിൽ അനുശോചിച്ച് ജന്മനാട്. കോടംതുരുത്ത് പുതുശ്ശേരി വെളി പുരയിടത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ നാടൊന്നാകെ അണിനിരന്നു. കെ പ്രഭാകരന്റെ ത്യാഗ നിർഭരമായ പൊതുജീവിതത്തിന്റെ ഏടുകൾ അനുസ്മരിച്ച് പാർടി ഏരിയാ സെക്രട്ടറി എൻ പി ഷിബു പ്രമേയം അവതരിപ്പിച്ചു. പി കെ സാബു അധ്യക്ഷനായി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, സിപിഐ പ്രതിനിധി പി ജൂഡ്സൺ, കോൺഗ്രസ് പ്രതിനിധി
വി ജി ജയകുമാർ, ബിജെപി പ്രതിനിധി ബിനീഷ് ഇല്ലിക്കൽ, എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
കെ ജെ ഉമാദേവി, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ഡി രമേശൻ. സി ടി വാസു, കോടംതുരുത്ത് ലോക്കൽ സെക്രട്ടറി ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.








0 comments