Deshabhimani

print edition വന്ധ്യതാചികിത്സകരുടെ സംസ്ഥാന സമ്മേളനം തുടങ്ങി

ISAR Kerala Chapter’s Annual Conclave

വന്ധ്യതാ ചികിത്സകരുടെ സംസ്ഥാന സമ്മേളനം 'ഇന്‍സ്പയര്‍ 26' രാജ്യാന്തര 
ക്രിക്കറ്റ് മുന്‍ അമ്പയർ ഡോ. കെ എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 01:06 AM | 1 min read

കൊച്ചി: വന്ധ്യതാചികിത്സകരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ഇസാര്‍) കേരള ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനം ‘ഇന്‍സ്പയര്‍ 26' കൊച്ചി മാരിയറ്റ് ഹോട്ടലില്‍ തുടങ്ങി. രാജ്യാന്തര ക്രിക്കറ്റ് മുന്‍ അംപയർ ഡോ. കെ എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഇസാര്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. പി ജി പോള്‍ അധ്യക്ഷനായി. 2026-–27 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. സംസ്ഥാന ചെയര്‍മാനായി ഡോ. ടി ഫെസി ലൂയിസും സെക്രട്ടറിയായി ഡോ. ജി പരശുറാമും ചുമതലയേറ്റു.


ഈ വര്‍ഷത്തെ ഇസാര്‍ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന വന്ധ്യതാചികിത്സകരായ ഡോ. എന്‍ പി വിജയലക്ഷ്മി, ഡോ. കെ കെ ഗോപിനാഥന്‍, ഡോ. സതി എം പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ദേശീയ പ്രസിഡന്റ് ഡോ. സുനിത തണ്ടല്‍വഡ്ക്കര്‍, സെക്രട്ടറി ഡോ. ആശിഷ് കാലെ, ഡോ. ടി ഫെസി ലൂയിസ്, ഡോ. ജി പരശുറാം, ഡോ. വിജയലക്ഷ്മി പിള്ള, ഡോ. ജെ ആര്‍ രശ്മി എന്നിവര്‍ സംസാരിച്ചു. ഞായര്‍ വൈകിട്ട് സമ്മേളനം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ravi Hanj Arrest

02

print edition സാമുദായികവികാരം വ്രണപ്പെടുത്തിയെന്ന കേസ്‌: രവി ഹഞ്ജ്‌ നെടുമ്പാശേരിയിൽ 
പിടിയിൽ
C V Dhanaraj

06

print edition ധനരാജ്‌ വധക്കേസ്‌: വിധി നാളെ
deshabhimani section

Recommended

Deshabhimani
Home