Deshabhimani

ഭിന്നശേഷിക്കാരനെ മർദിച്ച്‌ 
മാല പൊട്ടിച്ച പ്രതികൾ പിടിയിൽ

Accused apprehended

മുഹമ്മദ് അലിയാർ, സുനിൽ, സുജിത്ത്, പ്രണവ് കെ പ്രവീൺ, അനൂപ്, എമിൽ എൽജോ, റെനീഷ് അലി

വെബ് ഡെസ്ക്

Published on Nov 22, 2026, 01:16 AM | 1 min read

പെരുമ്പാവൂർ


ഭിന്നശേഷിക്കാരനെ മർദിച്ച് എട്ടുപവന്റെ മാല തട്ടിയെടുത്ത കേസിൽ ഏഴുപ്രതികളെ പൊലീസ് പിടികൂടി. അല്ലപ്ര വെങ്ങോലയിൽ താമസിക്കുന്ന പട്ടാൽ വേളൂർകുന്ന് വീട്ടിൽ അനൂപ് (47), നെടുങ്കണ്ടം രാമക്കൽമേട് കരുണാപുരം മടപ്പിള്ളി പ്രണവ് കെ പ്രവീൺ (ഡാനിയേൽ–26), നെടുങ്കണ്ടം മഞ്ഞപ്പെട്ടി പടയാട്ടിൽ എമിൽ എൽജോ ഏലിയാസ് (29), വെസ്റ്റ് വെങ്ങോല മരോട്ടിചുവട് പോഞ്ഞാശേരി കുന്നുമ്മത്തറ സുജിത്ത് (36), റയോൺപുരം സ്രാമ്പിക്കൽ റെനീഷ് അലി (44), ഏഴിപ്പുറം കണ്ണൻങ്ങോട ൻ മുഹമ്മദ് അലിയാർ (54), വെങ്ങോല നക്ലിക്കാട്ട് സുനിൽ വാസു (44) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. ഈ മാസം നാലിന്‌ പകൽ രായമംഗലം നങ്ങേലിപ്പടിയിൽ കൂൾബാർ നടത്തുന്ന ഭിന്നശേഷിക്കാരനെയാണ് ഏഴംഗ സംഘം ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. പെരുമ്പാവൂരിലെ ബാറിലിരുന്നാണ് സംഘം മാല പൊട്ടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഉച്ചയ്‌ക്ക്‌ സമീപത്ത് ആരും ഉണ്ടാകില്ലെന്ന് കരുതിയാണ് ആ സമയം തെരഞ്ഞെടുത്തത്. ഓട്ടോറിക്ഷയിലെത്തിയ സംഘം പരിസരം നിരീക്ഷിച്ചു. രണ്ടുപേർ ഓട്ടോയിലും രണ്ടുപേർ കടയുടെ പുറത്തും നിന്നു. അനൂപ്‌, പ്രണവ്, എമിൽ എന്നിവർ സിഗരറ്റ് ആവശ്യപ്പെട്ട് കടയിൽ കയറി. ഭിന്നശേഷിക്കാരനായ കടയുടമ സാധനം എടുക്കാൻ തിരിഞ്ഞ സമയം മർദിക്കുകയായിരുന്നു. നിലത്തുവീണ ഭിന്നശേഷിക്കാരന്റെ മാല പൊട്ടിച്ചശേഷം മേശയിൽനിന്ന്‌ സിഗരറ്റും പണവും എടുത്ത് ഓട്ടോയിൽ രക്ഷപ്പെട്ടു. മോഷണം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമയുടെ കൈയിലും മാലയുടെ ഒരു കഷണം കിട്ടി. സംഘം പിന്നീട് പെരുമ്പാവൂരിലെ സ്വർണക്കടയിൽ മാല 1.25 ലക്ഷം രൂപയ്ക്ക് വിറ്റു. ബാറിലെത്തിയ സംഘം മദ്യപിക്കുകയും തുക വീതംവച്ച് എടുക്കുകയുമായിരുന്നു. സംഘാംഗങ്ങൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത് വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. സിഐ റിൻസ് എം തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home