Deshabhimani

പൊലീസ്‌ മേധാവിയുടെ നിർദേശവും പാലിക്കുന്നില്ല

പൊലീസ്‌ ആസ്ഥാനത്ത്‌ പ്രതികാര നടപടിക്കായി ‘സ്‌പെഷ്യൽ ഡ്യൂട്ടി’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 01:30 AM | 1 min read

കാസർകോട്‌

ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ പ്രതികാര നടപടികൾക്ക്‌ നേതൃത്വം നൽകാൻ ‘സ്‌പെഷ്യൽ ഡ്യൂട്ടി’യിൽ ഉദ്യോഗസ്ഥർ തമ്പടിച്ചിരിക്കുന്നുവെന്ന്‌ ആരോപണം. ഇഷ്‌ടത്തിനൊത്തുള്ള സ്ഥലംമാറ്റ ഉത്തരവ്‌ കൈപ്പറ്റി ഒരു മാസം കഴിഞ്ഞിട്ടും പുതിയ സ്ഥലത്ത്‌ ജോലിയിൽ പ്രവേശിക്കാത്ത ഭരണാനുകൂലികളായ രണ്ടുപേരാണ്‌ മറ്റ്‌ ഉദ്യോഗസ്ഥരെ ദ്രോഹിക്കാൻ നേതൃത്വം നൽകുന്നത്‌. ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടും സ്ഥലംമാറ്റം ലഭിച്ച സ്ഥലത്ത്‌ ജോലിയിൽ പ്രവേശിക്കാതെ ഇവർ ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ തുടകയാണ്‌. ഒപ്പം പൊലീസ്‌ ക്യാമ്പിലെ ഡ്യൂട്ടി നിയന്ത്രണവും ഏറ്റെടുത്തു. ക്യാമ്പിലുള്ള ഉദ്യോഗസ്ഥരെ ‘അനിഷ്‌ട’ക്കാരായി മുദ്രകുത്തിയാണ്‌ ഇവരുടെ ദ്രോഹനടപടിയെന്നും പരാതിയുയർന്നു. ഭരണ സ്വാധീനം ഉപയോഗിച്ചാണ്‌ ഇ‍ൗ ഉദ്യോഗസ്ഥരുടെ നടപടി. സ്വയം അധികാര കേന്ദ്രമായിനിന്നാണ്‌ ഇവർ പ്രതികാര നടപടിക്ക്‌ നേതൃത്വംനൽകുന്നത്‌. സ്ഥലംമാറ്റ ഉത്തരവ്‌ കൈപ്പറ്റിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ദിവസങ്ങൾക്കുള്ളിൽതന്നെ നിർദേശിക്കപ്പെട്ട സ്റ്റേഷനുകളിലെത്തി ചുമതലയേറ്റു. എന്നാൽ നിരവധി തവണ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശംവന്നിട്ടും മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്ക്‌ അനക്കമില്ല. ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും അനുവദിക്കപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇ‍ൗ ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം ഉൾപ്പെടെ വെല്ലുവിളിച്ച് ജില്ലാ ആസ്ഥാനത്ത്‌ തുടരുന്നത്. ഒക്ടോബർ 28നാണ്‌ ഇവർ സ്ഥലംമാറ്റ ഉത്തരവ്‌ നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SRFTI Student Protest IFFI Goa

01

print edition സത്യജിത്‌ റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നീതി ഉറപ്പാക്കുക; ഐഎഫ്‌എഫ്‌ഐയിൽ വിദ്യാർഥി പ്രതിഷേധം
Left Student Rally in Kolkata

02

print edition പുസ്തകശാലയ്ക്കുനേരെയുള്ള ആക്രമണം: കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
Hodeidah Airstrike

04

print edition ഹുദെയ്ദ തുറമുഖത്ത് സൗദി ആക്രമണം; സൗദി തുറമുഖങ്ങൾ ഒഴിയാന്‍ ഹൂതികളുടെ മുന്നറിയിപ്പ്
deshabhimani section

Recommended

Deshabhimani
Home