print edition പുസ്തകശാലയ്ക്കുനേരെയുള്ള ആക്രമണം: കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം

Screengrab
കൊൽക്കത്ത: കൽക്കട്ട സർവകലാശാലാ പ്രധാന ക്യാമ്പസിന് സമീപമുള്ള എസ്‌എഫ്‌ഐ പുസ്തകശാലയ്ക്കുനേരെയുണ്ടായ എബിവിപി അക്രമത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ കൂറ്റൻ റാലി.
എസ്എഫ്ഐ, ഐസ, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഹെഡുവയിൽനിന്ന് ആരംഭിച്ച മാർച്ച് കോളേജ് സ്ട്രീറ്റിൽ സമാപിച്ചു. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യങ്ങളുയർത്തിയ ബാനറുകളും പുസ്തകങ്ങളും കൈയ്യിലേന്തിയാണ് വിദ്യാർഥികൾ അണിനിരന്നത്.









0 comments