Deshabhimani

തപാൽ ജീവനക്കാർ പ്രതിഷേധിച്ചു

Postal Employees

എൻഎഫ്പിഇയുടെ നേതൃത്വത്തിൽ ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

വെബ് ഡെസ്ക്

Published on Nov 22, 2026, 01:53 AM | 1 min read

ആലുവ


എൻഎഫ്പിഇയുടെ നേതൃത്വത്തിൽ ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.


ആലുവ തപാൽ ഡിവിഷനിലെ പോസ്റ്റോഫീസുകളിൽ മെയിൽ എത്താൻ വൈകുന്നതിന് അടിയന്തര പരിഹാരം കാണുക, ആലുവ ഡെലിവറി സെന്ററിലേക്ക്‌ എൻഎസ്എച്ചിൽ നിന്നും കൊച്ചി സോർട്ടിങ്‌ സെന്ററിൽനിന്നും കത്തുകൾ സോർട്ട് ചെയ്ത് അയയ്ക്കുക, ഹെഡ് പോസ്റ്റോഫീസുകൾ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, ബീറ്റ് മെക്കനൈസേഷൻ നടപ്പിലാക്കി ബ്രാഞ്ച് പോസ്റ്റോഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, ഗ്രാമീൺ ഡാക്ക് സേവക് ജീവനക്കാർക്ക് ജോലി ഭാരത്തിനനുസരിച്ച് അലവൻസ് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ചും ധർണയും നടത്തിയത്‌.


പി 3 യൂണിയൻ സർക്കിൾ അസിസ്റ്റന്റ്‌ സെക്രട്ടറി വി ആർ അനൂപ് ഉദ്ഘാടനം ചെയ്തു. എൻഎഫ്പിഇ ആലുവ ഡിവിഷൻ ചെയർമാൻ വി പി ശങ്കരനാരായണൻ അധ്യക്ഷനായി. കൺവീനർ കെ പി അശോക് കുമാർ, വിവിധ യൂണിയൻ ഭാരവാഹികളായ എൻ പി ലാലൻ, കെ പി പ്രമീള, എം ഫെമിൻ മാത്യു, കെ എസ് സലീഷ്, ടി സി അനൂപ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

01

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

04

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home