Deshabhimani

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌

akhilesh yadav

അഖിലേഷ്‌ യാദവ്‌

വെബ് ഡെസ്ക്

Published on Nov 22, 2026, 01:53 AM | 1 min read

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസുമായി സീറ്റ്‌ ചർച്ച തുടങ്ങിയെന്ന്‌ സമാജ്‌വാദി പാർടി ചെയർമാൻ അഖിലേഷ്‌ യാദവ്‌. കോൺഗ്രസിന്‌ ജയസാധ്യതയുള്ള സീറ്റുകൾ ഏതൊക്കെയെന്ന്‌ എസ്‌പി നിർദേശിക്കും. സ്ഥാനാർഥികളുടെ വിജയസാധ്യത മുൻനിർത്തിയാകും സഖ്യം മുന്നോട്ടുനീങ്ങുക. ജയസാധ്യത മാത്രമാണ്‌ സീറ്റ്‌ നിർണയത്തിലെ മാനദണ്ഡം– അഖിലേഷ്‌ പറഞ്ഞു.


ആകെ 403 സീറ്റിൽ 181 സീറ്റാണ്‌ കോൺഗ്രസ്‌ ആവശ്യപ്പെട്ടത്‌. എന്നാൽ 24 സീറ്റുവരെ നൽകാമെന്നാണ്‌ എസ്‌പിയുടെ വാഗ്‌ദാനം.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുലഭിച്ച 21 മണ്ഡലങ്ങളാണ്‌ എസ്‌പി കൂടുതലായും കോൺഗ്രസിന്‌ നൽകാമെന്ന്‌ അറിയിച്ചിട്ടുള്ളത്‌.


ഇതിൽ എസ്‌പി ജയിച്ച ചില മണ്ഡലങ്ങൾ മാത്രം വിട്ടുനൽകില്ല. പകരം കോൺഗ്രസിന്‌ പതിനായിരത്തിൽ കൂടുതൽ വോട്ടുലഭിച്ച ചില സീറ്റുകൾ വിട്ടുനൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

01

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
deshabhimani section

Recommended

Deshabhimani
Home