Deshabhimani

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി

BJP Lost
avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 01:55 AM | 1 min read

ന്യൂഡൽഹി: രാജസ്ഥാനിൽ ജില്ലാ– ബ്ലോക്ക്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ ബിജെപി. യുപിയും ഉത്തരാഖണ്ഡും പഞ്ചാബും അടക്കം അഞ്ച്‌ സംസ്ഥാന നിയമസഭകളിലേക്ക്‌ അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ രാജസ്ഥാനിലെ കനത്ത പരാജയം ബിജെപിക്കുള്ള മുന്നറിയിപ്പായി. നേരത്തെ യുപിയിലെയും മഹാരാഷ്ട്രയിലെയും എംഎൽസി തെരഞ്ഞെടുപ്പിലും ബിജെപി തോറ്റമ്പിയിരുന്നു.


തെരഞ്ഞെടുപ്പ്‌ നടന്ന 37 ജില്ലാ പരിഷത്തുകളിൽ (ജില്ലാ പഞ്ചായത്ത്‌) അഞ്ചിടത്ത്‌ മാത്രമാണ്‌ ബിജെപിക്ക്‌ ഭൂരിപക്ഷം. 7520 പഞ്ചായത്ത്‌ സമിതി (ബ്ലോക്ക്‌ പഞ്ചായത്ത്‌) സീറ്റിൽ 2213 ഇടത്താണ്‌ ബിജെപി ജയിച്ചത്‌. 4645 സീറ്റിൽ കോൺഗ്രസും സിപിഐ എമ്മും രാഷ്ട്രീയ ലോക്‌താന്ത്രിക്ക്‌ പാർടിയും ഭാരത്‌ ആദിവാസിയും അടക്കമുള്ള പ്രതിപക്ഷ പാർടികൾ ജയിച്ചു. 662 സീറ്റിൽ സ്വതന്ത്രർക്കാണ്‌ ജയം. 1271 ജില്ലാ പരിഷത്ത്‌ സീറ്റിൽ ബിജെപി ജയിച്ചത്‌ 357ൽ മാത്രം. പ്രതിപക്ഷ പാർടികൾ 901 സീറ്റിൽ വിജയിച്ചു. ബിജെപിയുടെ മൂന്നിരട്ടിയോളം ജില്ലാ പരിഷത്ത്‌ സീറ്റുകൾ പ്രതിപക്ഷ പാർടികൾക്ക്‌ ലഭിച്ചു.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്‌മയെന്ന നിലയിലാണ്‌ പ്രതിപക്ഷ പാർടികൾ ബിജെപിയെ എതിരിട്ടത്‌. 14 സീറ്റ്‌ ബിജെപിക്കും 11 സീറ്റ്‌ പ്രതിപക്ഷ പാർടികൾക്കും ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികൾ സഖ്യമില്ലാതെയാണ്‌ മത്സരിച്ചത്‌. എന്നിട്ടും കനത്ത തോൽവി നേരിട്ടതിന്റെ ഞെട്ടലിലാണ്‌ ബിജെപി നേതൃത്വം.


നിലവിലെ ഭജൻലാൽ ശർമ സർക്കാരിനെതിരായ ജനവികാരം കൂടിയാണ്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്‌. മുതിർന്ന നേതാക്കളെ വെട്ടിയാണ്‌ മോദി– അമിത്‌ ഷാ കൂട്ടുക്കെട്ട്‌ താരതമ്യേന ജൂനിയറായ ഭജൻലാലിനെ മുഖ്യമന്ത്രിയാക്കിയത്‌.


മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ഭരത്‌പുരിൽ 31 ജില്ലാ പരിഷത്ത്‌ സീറ്റിൽ ബിജെപി ജയം ഒമ്പതിലൊതുങ്ങി. തലസ്ഥാനമായ ജയ്‌പുരിന്‌ ചുറ്റുമുള്ള ഗ്രാമീണ മേഖലകളിലെ 57 ജില്ലാ പരിഷത്ത്‌ സീറ്റിൽ 12 ഇടത്താണ്‌ ബിജെപിക്ക്‌ ജയിക്കാനായത്‌. ജയ്‌പ്പുരിന്‌ ചുറ്റുമുള്ള 22 ബ്ലോക്ക്‌ പഞ്ചായത്തിൽ 20 ഉം ബിജെപിക്ക്‌ നഷ്ടമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

01

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
akhilesh yadav

04

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home