Deshabhimani

print edition തൊഴിലാളികളുടെ വിലപേശൽ ശേഷി കൂട്ടണം: എം എ ബേബി

M A Baby Press Meet

എം എ ബേബി

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 01:48 AM | 1 min read

ന്യൂഡൽഹി: വൻകിട കുത്തകകൾക്ക്‌ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനുപകരം തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശേഷി വർധിപ്പിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ്‌ വേണ്ടതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അർജന്റീനയിലെ ബ്യൂണസ്‌ അയേഴ്‌സിൽ കത്തോലിക്കാ സർവകലാശാലയിൽ ലിയോ പതിനാലാമൻ മാര്‍പാപ്പ നവംബർ ഒമ്പതിന്‌ നടത്തിയ പ്രസംഗവും ഫിക്കി വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗവും വൈരുദ്ധ്യപഠനത്തിന്‌ അനുയോജ്യമാണ്‌.


കോർപറേറ്റ്‌ നികുതികൾ കുറയ്‌ക്കുകയും ഇളവുകൾ അനുവദിക്കുകയും ചെയ്‌തിട്ടും കുറഞ്ഞ വേതനത്തിനും തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരമില്ലാത്തതാണ്‌ മോദി ചൂണ്ടിക്കാട്ടിയത്‌. കോർപറേറ്റുകളുടെ ആർത്തി ഒരിക്കലും അവസാനിക്കില്ലെന്ന പരാമർശവും മോദി നടത്തി. തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ്‌ മാർപ്പാപ്പ സംസാരിച്ചത്‌. അർജന്റീനയിൽ തൊഴിൽ പരിഷ്‌കാരങ്ങളുടെ പേരിൽ പണിമുടക്ക്‌ അവകാശങ്ങൾ എടുത്തുകളയുകയും യൂണിയനുകളുടെ വിലപേശൽ ശേഷിയെ ദുർബലമാക്കുകയുംചെയ്‌ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ ഏറെ പ്രസക്തിയുണ്ട്‌. ശബ്‌ദമില്ലാത്തവരെ പ്രതിരോധിക്കുകയും തൊഴിലിന്റെ കച്ചവടവത്‌ക്കരണത്തെ ചെറുക്കുകയും ചെയ്യുന്ന ട്രേഡ്‌യൂണിയനുകൾ ഒഴിച്ചുകൂടാനാവാത്ത സ്ഥാപനങ്ങളാണെന്ന്‌ മാർപ്പാപ്പ പറഞ്ഞു. കൂട്ടായ ചെറുത്തുനിൽപ്പിന്റെ പ്രാധാന്യവും അന്തസ്സുള്ള തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിൽ ട്രേഡ്‌യൂണിയനുകൾക്കുള്ള പങ്കും മാർപ്പാപ്പ വിശദീകരിച്ചു. മാർപ്പാപ്പയുടേത്‌ കൃത്യമായ പരിഹാരനിർദേശമാണ്‌.


നാല്‌ തൊഴിൽ കോഡുകൾക്കെതിരായി രാജ്യത്തെ തൊഴിലാളികൾ നടത്തുന്ന പോരാട്ടത്തിനൊപ്പമാണ്‌ സിപിഐ എം. പതിനായിരക്കണക്കിന്‌ തൊഴിലാളികൾ ഡിസംബർ ആദ്യം പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്യും. ജനാധിപത്യ വിശ്വാസികളായ എല്ലാവരും മാർച്ചിൽ പങ്കാളികളാകണമെന്നും എം എ ബേബി സമൂഹമാധ്യമത്തിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

01

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

05

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home