Deshabhimani

മുള്ളേരിയ ആഴ്ചച്ചന്ത സ്വകാര്യ ഭൂമിയിൽ; ലാഭം വ്യക്തികൾക്ക്

കാറഡുക്ക പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം

മുള്ളേരിയ ആഴ്ചച്ചന്ത

മുള്ളേരിയ ആഴ്ചച്ചന്ത

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 01:30 AM | 1 min read

മുള്ളേരിയ

തനത് ഫണ്ടില്ലാതെ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന കാറഡുക്ക പഞ്ചായത്തിൽ, പ്രധാന വ്യാപാര കേന്ദ്രമായ മുള്ളേരിയ ടൗണിലെ ആഴ്ചച്ചന്ത സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പ്രവർത്തിക്കുന്നതിലൂടെ ലക്ഷങ്ങളുടെ വരുമാനനഷ്ടം. എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്ന ചന്തയിലെ കച്ചവടക്കാരിൽനിന്നുള്ള വാടകയും ലേലത്തുകയും പൂർണമായും സ്വകാര്യ വ്യക്തിയാണ് കൈപ്പറ്റുന്നത്. തനത് വരുമാന സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഭരണസമിതിയോ ജീവനക്കാരോ തയ്യാറാകാത്തതിനാൽ പഞ്ചായത്തിന് ലഭിക്കേണ്ട വലിയൊരു തുകയാണ് വർഷങ്ങളായി നഷ്ടപ്പെടുന്നത്. ​ സമീപ പഞ്ചായത്തുകളിലെല്ലാം പൊതുയിടങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, കൃത്യമായ ലൈസൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ആഴ്ചച്ചന്തകൾ പ്രവർത്തിക്കുന്നത്. എന്നാൽ മുള്ളേരിയയിൽ സ്ഥിതി വ്യത്യസ്തമാണ്. കോവിഡ് പ്രതിസന്ധിക്ക് മുൻപ് വർഷങ്ങളോളം മുള്ളേരിയ കൃഷിഭവന് മുന്നിലായിരുന്നു ആഴ്ചച്ചന്ത നടന്നിരുന്നത്. അക്കാലത്ത് പഞ്ചായത്തിന് കൃത്യമായ വരുമാനം ഇതിൽനിന്ന് ലഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി മാറ്റിയ ചന്ത, പിന്നീട് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് സ്ഥിരമായി മാറുകയായിരുന്നു. ചന്ത തിരികെ പൊതുസ്ഥലത്തേക്ക് മാറ്റാനോ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ​ മുള്ളേരിയ ജാൽസൂർ റോഡ് ഭാഗത്ത് ആഴ്ചച്ചന്ത വിപുലമായി നടത്താൻ ആവശ്യമായ പൊതുസ്ഥലവും സൗകര്യങ്ങളും ലഭ്യമാണെന്നിരിക്കെയാണ് അധികൃതർ നിസ്സംഗത തുടരുന്നത്. ചന്ത പൊതുസ്ഥലത്തേക്ക് മാറ്റിയാൽ ലേലത്തിലൂടെയും ലൈസൻസ് ഫീസിലൂടെയും പഞ്ചായത്തിന് മികച്ച വരുമാനം നേടാനാകും. സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ പഞ്ചായത്ത് അധികൃതർ ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SRFTI Student Protest IFFI Goa

01

print edition സത്യജിത്‌ റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നീതി ഉറപ്പാക്കുക; ഐഎഫ്‌എഫ്‌ഐയിൽ വിദ്യാർഥി പ്രതിഷേധം
Left Student Rally in Kolkata

02

print edition പുസ്തകശാലയ്ക്കുനേരെയുള്ള ആക്രമണം: കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
Hodeidah Airstrike

04

print edition ഹുദെയ്ദ തുറമുഖത്ത് സൗദി ആക്രമണം; സൗദി തുറമുഖങ്ങൾ ഒഴിയാന്‍ ഹൂതികളുടെ മുന്നറിയിപ്പ്
deshabhimani section

Recommended

Deshabhimani
Home