Deshabhimani

5100 പ്രതിഭകള്‍ മാറ്റുരയ്‌ക്കും

ജില്ലാ സ്‌കൂൾ കലോത്സവം 24ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2026, 01:30 AM | 2 min read

പെരിയ

65–-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവം 24 മുതല്‍ 28 വരെ പെരിയ ജിഎച്ച്എസ്എസില്‍ നടക്കും. ഏഴ് ഉപജില്ലകളില്‍നിന്ന് വിജയികളായെത്തുന്ന 5100 ഓളം പ്രതിഭകള്‍ 13 വേദികളിലായി അഞ്ചുദിവസത്തെ മേളയില്‍ മാറ്റുരക്കുമെന്ന്‌ സംഘാടകർ അറിയിച്ചു. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 300 മത്സരയിനങ്ങളാണുള്ളത്. അറബിക് കലോത്സവം, സംസ്‌കൃതോത്സവം എന്നിവയ്‌ക്കൊപ്പം ആദ്യമായെത്തുന്ന ഇന്‍ക്ലൂസീവ് കലാമേള ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 24ന് സ്റ്റേജിതര മത്സരങ്ങളും 25 മുതല്‍ സ്റ്റേജിനങ്ങളും അരങ്ങേറും. പെരിയ ജിഎച്ച്എസ്എസ് ഗ്രൗണ്ടിലാണ് മുഖ്യവേദി. സ്‌കൂള്‍ ഓഡിറ്റോറിയം, സുരഭി ഓഡിറ്റോറിയം, സുമംഗലി ഓഡിറ്റോറിയം, ഗാന്ധി സ്മാരക ഗ്രന്ഥാലയം, പെരിയ ജിഎല്‍പിഎസ് ഓഡിറ്റോറിയം, എന്‍എസ്എസ് മന്ദിരം സ്റ്റേജ്, പെരിയ ഡിഗ്രേഷിയ സ്‌കൂള്‍ ഹാള്‍, കായക്കുളം ശ്രീ വിഷ്ണു ബ്രദേഴ്‌സ് ക്ലബ്, കായക്കുളം പഞ്ചായത്ത് മിനി സ്റ്റേഡിയം, മൊയോലം യാദവ സഭാ മന്ദിരം, പെരിയ കമ്യൂണിറ്റി ഹാള്‍, പെരിയ അംബേദ്കര്‍ സ്‌കൂള്‍ ഹാള്‍ എന്നിവയാണ് മറ്റു വേദികള്‍. 23ന് പകൽ മൂന്നിന് വര്‍ണശബളമായ ഘോഷയാത്ര നടക്കും. 24ന് രാവിലെ 10ന് ഭിന്നശേഷിക്കാരുടെ കലോത്സവം കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനംചെയ്യും. 26ന് വൈകീട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കലോത്സവം ഉദ്ഘാടനംചെയ്യും. കെ നീലകണ്ഠന്‍ എംഎല്‍എ അധ്യക്ഷനാകും. ‘പെരിയകം’ കലോത്സവ സ്മരണിക ചടങ്ങില്‍ പ്രകാശിപ്പിക്കും. സമാപന സമ്മേളനം 28ന് വൈകീട്ട് കെ നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷനാകും. കലോത്സവ പ്രചാരണാര്‍ഥം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകർ പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ കെ നീലകണ്ഠന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വൈസ് പ്രസിഡന്റ് കെ കെ സോയ, ഡിഇഒ കെ രാഹുല്‍, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി സവിത, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത, വൈസ് പ്രസിഡന്റ് എം കെ ബാബുരാജ്, സി രാജന്‍ പെരിയ, പഞ്ചായത്തംഗങ്ങളായ ഉഷ എന്‍ നായര്‍, സിന്ധു പത്മനാഭന്‍, എച്ച് കെ ഷൗക്കത്തലി, പ്രധാനാധ്യാപിക പി സുമതി, സത്യന്‍ മഠത്തില്‍, എ വിജയന്‍നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SRFTI Student Protest IFFI Goa

01

print edition സത്യജിത്‌ റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നീതി ഉറപ്പാക്കുക; ഐഎഫ്‌എഫ്‌ഐയിൽ വിദ്യാർഥി പ്രതിഷേധം
Left Student Rally in Kolkata

02

print edition പുസ്തകശാലയ്ക്കുനേരെയുള്ള ആക്രമണം: കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
Hodeidah Airstrike

04

print edition ഹുദെയ്ദ തുറമുഖത്ത് സൗദി ആക്രമണം; സൗദി തുറമുഖങ്ങൾ ഒഴിയാന്‍ ഹൂതികളുടെ മുന്നറിയിപ്പ്
deshabhimani section

Recommended

Deshabhimani
Home