Deshabhimani

ചന്ദ്രനഗർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വരുന്നു, ഗതാഗത പരിഷ്കാരം

നിർമാണം പുരോഗമിക്കുന്ന മേൽപ്പാലം

നിർമാണം പുരോഗമിക്കുന്ന മേൽപ്പാലം

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 01:30 AM | 2 min read

​മരുതറോഡ്

ദേശീയപാതയിൽ പുതിയ മേൽപ്പാലം നിർമിക്കുന്നതിന്റെ ഭാഗമായി ചന്ദ്രനഗർ ജങ്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മേൽപ്പാലം പണിയുടെ ഭാഗമായി നടപ്പാക്കുന്ന ഗതാഗത പരിഷ്‌കാരത്തിന്റെ ട്രയൽ റൺ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ജങ്‌ഷൻ അടച്ചിടുന്നതിന് മുന്നോടിയായി, ഗതാഗത ക്കുരുക്ക് ഒഴിവാക്കാനും പുതിയ ക്രമീകരണം വിലയിരുത്താനുമാണ് ട്രയൽ റൺ. ജില്ലയിലെ പ്രധാന ജങ്ഷനും തിരക്കേറിയ മേഖലയുമാണ് ചന്ദ്രനഗർ. മേൽപ്പാലം പണി തീരുംവരെ ജങ്‌ഷൻ അടച്ചിട്ടാൽ ചരക്കുഗതാഗതത്തെ ഉൾപ്പെടെ സാരമായി ബാധിക്കും. ഇതിനു പരിഹാരമായി, പുതിയ റോഡ് ഉൾപ്പെടെ നിർമിച്ച് ആവശ്യത്തിന് മുന്നൊരുക്കങ്ങളോടെയാണ് ജങ്ഷൻ അടച്ചിടുന്നതെന്നും 10 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നുമാണ് നിർമാണ കമ്പനി പറയുന്നത്‌. പുതിയ മേൽപ്പാലത്തിനായി 16 തൂണുകളാണ് ഈ ഭാഗത്ത്‌ നിർമിക്കുന്നത്. ഇതിനാലാണ് ചന്ദ്രനഗർ അടച്ചിടേണ്ടി വരുന്നത്. ജില്ലാ ഭരണസംവിധാനം, മോട്ടോർവാഹന വകുപ്പ്, പൊലീസ് എന്നിവരുമായും ഇത്‌ സംബന്ധിച്ച് ചർച്ചകൾ നടന്നു. നിരന്തരം ഗതാഗതക്കുരുക്കുണ്ടാകുന്ന ചന്ദ്രനഗറിൽ പുതിയ പരിഷ്കാരം വരുമ്പോൾ കുരുക്ക് വർധിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

പ്രധാന മാറ്റങ്ങൾ

​നിലവിൽ കോയമ്പത്തൂർ ഭാഗത്തുനിന്ന് കോഴിക്കോട് ബൈപാസ്, കൽമണ്ഡപം ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ വന്ന് ചന്ദ്രനഗർ ജങ്‌ഷൻ അടിപ്പാത വഴി വലത്തോട്ടു തിരിഞ്ഞാണ് പോകുന്നത്. അതിനുപകരം, ചന്ദ്രനഗർ ജങ്‌ഷനിലെ മേൽപ്പാലത്തിന്‌ താഴെ ആഹാര റെസ്‌റ്റോറന്റിനുമുന്നിൽനിന്ന് പുതിയതായി നിർമിച്ച റോഡിലൂടെ കൽമണ്ഡപം റോഡിലേക്ക്‌ പോകാം.
​​▶▶ കോയമ്പത്തൂരിൽനിന്ന്‌ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പതിവുപോലെ പിരിവുശാലയിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം കയറി മുന്നോട്ടു പോകാം. ​▶▶ കോഴിക്കോട് ബൈപാസിൽനിന്ന്‌ തൃശൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ ചന്ദ്രനഗർ-പിരിവുശാല സർവീസ് റോഡ് വഴി ഹോട്ടൽ ശ്രീചക്രയുടെ മുന്നിലൂടെ കൂട്ടുപാതയിലെത്തി അടിപ്പാതയിലൂടെ യു ടേൺ എടുത്ത് എതിർവശത്തെ സർവീസ് റോഡിലേക്ക് പ്രവേശിക്കണം. ഇവിടെനിന്ന്‌ വീണ്ടും പിരിവുശാല ജങ്ഷനിലെ മേൽപ്പാലം കയറി പോകണം. ​▶▶ തൃശൂരിൽനിന്ന്‌ പൊള്ളാച്ചിയിലേക്ക്‌ പോകുന്ന വാഹനങ്ങൾ ചന്ദ്രനഗർ മേൽപ്പാലം വഴി മരുതറോഡ് ജങ്‌ഷനിലെ പെട്രോൾ പമ്പ് ഭാഗത്തുനിന്ന്‌ തിരിഞ്ഞ് സർവീസ് റോഡിലേക്ക്‌ പ്രവേശിക്കണം. തുടർന്ന് കൂട്ടുപാതയിലെത്തി പൊള്ളാച്ചിയിലേക്ക് പോകാം. ​▶▶ തൃശൂരിൽനിന്ന് പാലക്കാട് – കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ കാടാങ്കോട് ജങ്‌ഷനിലെത്തി മണപ്പുള്ളിക്കാവ് റോഡ് വഴി കയറിപ്പോകണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SRFTI Student Protest IFFI Goa

01

print edition സത്യജിത്‌ റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നീതി ഉറപ്പാക്കുക; ഐഎഫ്‌എഫ്‌ഐയിൽ വിദ്യാർഥി പ്രതിഷേധം
Left Student Rally in Kolkata

02

print edition പുസ്തകശാലയ്ക്കുനേരെയുള്ള ആക്രമണം: കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
Hodeidah Airstrike

04

print edition ഹുദെയ്ദ തുറമുഖത്ത് സൗദി ആക്രമണം; സൗദി തുറമുഖങ്ങൾ ഒഴിയാന്‍ ഹൂതികളുടെ മുന്നറിയിപ്പ്
deshabhimani section

Recommended

Deshabhimani
Home