Deshabhimani

print edition സാമുദായികവികാരം വ്രണപ്പെടുത്തിയെന്ന കേസ്‌: രവി ഹഞ്ജ്‌ നെടുമ്പാശേരിയിൽ 
പിടിയിൽ

Ravi Hanj Arrest

രവി ഹഞ്ജിനെ കസ്‌റ്റഡിയിലെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Nov 22, 2026, 01:16 AM | 1 min read

കൊച്ചി: സാമുദായികവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പൊലീസ്‌ കേസെടുത്ത കന്നഡ എഴുത്തുകാരൻ രവി ഹഞ്ജിനെ കൊച്ചി വിമാനത്താവളത്തിൽനിന്ന്‌ കസ്‌റ്റഡിയിലെടുത്തു. ദുബായിലേക്ക്‌ പോകാൻ എത്തിയപ്പോഴാണ്‌ പിടിയിലായത്‌. കർണാടക ബെലഗാവി പൊലീസ്‌ ഇറക്കിയ ലുക്ക്‌ഒ‍ൗട്ട്‌ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സിഐഎസ്‌എഫ്‌ കസ്‌റ്റഡിയിലെടുത്ത രവി ഹഞ്ജിനെ നെടുമ്പാശേരി പൊലീസ്‌ പിന്നീട്‌ കർണാടക പൊലീസിന്‌ കൈമാറി.


പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ്‌ ബസവണ്ണയെക്കുറിച്ച് ‘ബസവ മണ്ഡപ’ എന്ന പുസ്തകത്തിലും അഭിമുഖങ്ങളിലും അവഹേളനപരമായ പരാമർശം നടത്തിയെന്നാണ്‌ കേസ്‌. രവി ഹഞ്ജിനെതിരെ ബംഗളൂരു, ബെലഗാവി, ബാഗേവാഡി, വിജയപുര എന്നിവിടങ്ങളിൽ ഇതിന്റെ പേരിൽ കേസെടുത്തിരുന്നു. വീരശൈവ–ലിംഗായത്ത് സംഘടനകളുടെ പരാതിയെത്തുടർന്ന് ഇദ്ദേഹത്തിന്റെ പുസ്തകം കണ്ടുകെട്ടാനും കർണാടക മന്ത്രിസഭ തീരുമാനിച്ചു.


പുസ്തകത്തിന്റെ പ്രസാധകൻ വിശ്വേശ്വർ ഭട്ടും കേസിൽ പ്രതിയാണ്‌. ‘വിശ്വവാണി’ പത്രത്തിൽ ‘ബസവ മണ്ഡപ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പംക്തികളുടെ സമാഹാരമായ പുസ്തകം ബംഗളൂരുവിൽ 15-നാണ് പ്രകാശിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home