ദർശന പ്രൊഫഷണൽ നാടകമത്സരം തുടങ്ങി

ദർശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടകമത്സരം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു
കോട്ടയം
ദർശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന 16ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടകമത്സരത്തിന് തുടക്കമായി. കൊല്ലം എക്കോ തി്യറ്റർ അവതരിപ്പിച്ച "നിലാവ് പറഞ്ഞത്' നാടകമാണ് ആദ്യദിനം അവതരിപ്പിച്ചത്. മത്സരം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനംചെയ്തു. നടൻ പ്രമോദ് വെളിയനാട് മുഖ്യാതിഥിയായി. ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. തോമസ് പുതുശേരി അധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാർ സാംസ്‌കാരിക പരിപാടികൾ ഉദ്‌ഘാടനംചെയ്തു. ആർടിസ്‌റ്റ് സുജാതൻ, പി കെ ആനന്ദക്കുട്ടൻ, വി ബി ബിനു, ജെയിംസ് മുകളേൽ, തേക്കിൻകാട് ജോസഫ്, ജേക്കബ് പണിക്കർ, ജിജോ വി എബ്രഹാം, മാത്യൂസ് കാട്ടുവള്ളി എന്നിവർ സംസാരിച്ചു.
മേളയിൽ ഇന്ന്
വൈകിട്ട് 5.30ന് സാംസ്‌കാരിക പരിപാടി – ജി ദേവരാജൻ ജന്മശതാബ്‌ദി സ്മരണ – -"പാട്ടും വർത്തമാനവും' വൈകിട്ട് 6.15 – കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം – "രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്'







0 comments