സിഐടിയു ഒക്യുപെ ഡൽഹി മാർച്ച്
തൊഴിലിടങ്ങളിൽ ആവേശമായി പ്രചാരണ ജാഥ

ഒക്യുപെ ഡൽഹി മാർച്ചിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച, സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ക്യാപ്റ്റനായുള്ള ജാഥയ്ക്ക് കറുകച്ചാലിൽ നൽകിയ സ്വീകരണം
കോട്ടയം
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ ഒന്നുമുതൽ ഡൽഹിയിൽ നടക്കുന്ന ഒക്യുപെ ഡൽഹി മാർച്ച് –പാർലമെന്റ് പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ സമാപിച്ചു. ശനിയാഴ്‌ച പാലായിൽനിന്നാരംഭിച്ച ജാഥ ഭരണങ്ങാനം, തലപ്പുലം, പൂഞ്ഞാർ സൗത്ത്, തിടനാട്, പാറത്തോട്, എലിക്കുളം, കറുകച്ചാൽ, പായിപ്പാട്, വാകത്താനം, പരുത്തുംപാറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കുറിച്ചിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്‌റ്റൻ റെജി സഖറിയ, മാനേജർ കെ രാജേഷ്, ജാഥാംഗങ്ങളായ ലാലിച്ചൻ ജോർജ്, ജോയി ജോർജ്, ഡി സേതുലക്ഷ്‌മി, കെ ജെ അനിൽകുമാർ, ഷാർളി മാത്യു, ഡി ബെെജു, വീണ അജി, കെ എൻ വിശ്വനാഥൻ, ഇ എസ് സാബു, ശ്രീരേഖ എസ് നായർ, കുര്യാക്കോസ് ജോസഫ്, ടി പി അജികുമാർ, പി എ നിസാർ, പി കെ നസീർ, ടി എസ് നിസ്‌താർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ക്യാപ്‌റ്റനായ ജാഥ 24, 25 തീയതികളിൽ പര്യടനം നടത്തും. 24ന് വൈകിട്ട് അഞ്ചിന് നാഗന്പടം ബസ് സ്‌റ്റാൻഡിൽ അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനംചെയ്യും.







0 comments