Deshabhimani

ദുരിതാശ്വാസം ആവശ്യപ്പെട്ട്‌ ജനകീയസമരം

sssdd

വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിലെ യുഡിഎഫ് സർക്കാര്‍ വഞ്ചനക്കെതിരെ എടത്വാ പഞ്ചായത്ത് സിപിഐ എം ജനപ്രതിനിധികള്‍ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ

വെബ് ഡെസ്ക്

Published on Nov 22, 2026, 12:54 AM | 1 min read

തകഴി

10 ദിവസത്തിനുള്ളിൽ മുഴുവൻ പേർക്കും വെള്ളപ്പൊക്ക ദുരിതാശ്വാസം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച യുഡിഎഫ് സർക്കാറിന്റെ നിലപാടിനെതിരെ എടത്വാ പഞ്ചായത്ത് സിപിഐ എം ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു. എടത്വാ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധര്‍ണ താക്കീതായി. ജിമോൻ ജോസഫ്, വിനിതാ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ധനസഹായത്തിനായി അപേക്ഷ നൽകിയവരിൽ പകുതി പേർക്കുപോലും ഇതുവരെ തുക ലഭിച്ചിട്ടില്ല. നിരവധി അപേക്ഷകൾ ലിസ്റ്റിൽ പോലും ഉൾപ്പെടുത്താതെ മാറ്റിവച്ചിരിക്കുകയാണെന്നും ഇവ ഇതുവരെ കംപ്യൂട്ടറിൽ ചേർത്തിട്ടില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. അർഹമായ തുക വിതരണം ചെയ്യുന്നതിലും വലിയ വീഴ്ചയുണ്ടായി. പകുതി പേർക്കുപോലും മുഴുവന്‍ തുകയും പൂർണമായി നല്‍കിയിട്ടില്ല. നിലപാട് തിരുത്തി സര്‍ക്കാര്‍ ഉടന്‍ ദുരിതാശ്വാസം വിതരണം ചെയ്യണമെന്നും സമരം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home