കെഎംസി ഹോസ്‌പിറ്റലിൽ അത്യാധുനിക റോബോട്ടിക് ശസ‍്ത്രക്രിയാ കേന്ദ്രം തുടങ്ങി

ചെങ്ങന്നൂർ ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അത്യാധുനിക റോബോട്ടിക് സർജറി സെന്റർ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനംചെയ്യുന്നു. എംഎൽഎമാരായ സജി ചെറിയാൻ, വർഗീസ് മാമ്മൻ എന്നിവർ സമീപം
ചെങ്ങന്നൂർ
ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അത്യാധുനിക റോബോട്ടിക് സർജറി സെന്റർ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനംചെയ്തു. ആശുപത്രി വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായി. ഓർത്തോപീഡിക്സ്, യൂറോളജി, ഗൈനക്കോളജി, ഹെഡ് ആൻഡ് നെക്ക് സർജറി, ജനറൽ സർജറി, ഗ്യാസ്ട്രോ സർജറി, കാൻസർ ചികിത്സാ വിഭാഗം, കാർഡിയോ തൊറാസിക് സർജറി എന്നീ ചികിത്സാ വിഭാഗങ്ങളിലായി റോബോട്ടിക് ശസ്ത്രക്രിയാ സൗകര്യം ലഭ്യമാകുമെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ അറിയിച്ചു. എംഎൽഎമാരായ സജി ചെറിയാൻ, വർഗീസ് മാമ്മൻ, ആശുപത്രി ചെയർമാൻ പി എം സെബാസ്റ്റ്യൻ, ഡോ. എം വി പിള്ള, അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് ചീഫ് ബിസിനസ് ഹെഡ് ജോൺ ചാണ്ടി, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീവർഗീസ് കെ മാത്യു എന്നിവർ സംസാരിച്ചു.








0 comments