print edition പരിക്ക് ഗുരുതരം; കെയ്‌ൻ പുറത്ത്; ഇൗ സീസൺ പൂർണമായും നഷ്‌ടമായേക്കും

ഹാരി കെയ്ൻ ശസ്ത്രക്രിയക്കുശേഷം
ബെർലിൻ: പരിക്കേറ്റ ഹാരി കെയ്‌നിന് ഇൗ സീസൺ പൂർണമായും നഷ്‌ടമായേക്കും. ജർമൻ ഫുട്‌ബോൾ ലീഗിൽ കോളോണിനെതിരായ മത്സരത്തിനിടെയാണ് ബയേൺ മ്യൂണിക് മുന്നേറ്റക്കാരന്റെ ഇടത് കാൽപാദം പൊട്ടിയത്. പിന്നാലെ കളംവിട്ടു. ശസ്‌ത്രക്രിയയും കഴിഞ്ഞു.
കുറച്ച് മാസം പുറത്തിരിക്കണം എന്നാണ് ബയേൺ അറിയിച്ചത്. ഗുരുതരമായ പരിക്കാണ്. ആറ് മാസമെങ്കിലും വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് സൂചന. ഇതോടെ മാർച്ചിൽ നടക്കുന്ന നേഷൻസ് ലീഗ് ഫുട്‌ബോളിൽ നോർവെയ്‌ക്കെതിരായ ക്വാർട്ടറിൽ കെയ്‌ൻ ഇംഗ്ലണ്ടിനായി കളിക്കില്ല.
കഴിഞ്ഞ മാസം ബാലൻ ഡി ഓർ നേടിയ കെയ്‌ൻ ജർമൻ ലീഗിൽ ഇൗ സീസണിൽ പത്ത് മത്സരത്തിൽ നാല് ഗോളും എട്ട് അവസരവുമൊരുക്കിയിട്ടുണ്ട്. കോളോണിനെതിരെ ബയേൺ 1–1ന് കുരുങ്ങി.








0 comments