Deshabhimani

കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിൽ തോറ്റംപാട്ട്

പൊന്മന കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തോറ്റം പാട്ട്.
വെബ് ഡെസ്ക്

Published on Nov 22, 2026, 12:45 AM | 1 min read

ചവറ

പൊന്മന കാട്ടില്‍മേക്കതില്‍ ദേവിക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായുള്ള തോറ്റംപാട്ട് കേള്‍ക്കാന്‍ നിരവധി പേരാണ് എത്തുന്നത്. വൈകിട്ട്‌ 4.30-നും രാത്രി ഒന്പതിനുമാണ് ദേവിചരിതം ഉള്‍ക്കൊള്ളുന്ന തോറ്റംപാട്ട്  നടക്കുന്നത്. ദേവിയുടെ കഥ തോറ്റംപാട്ട് രൂപത്തില്‍  ശ്രീകാര്യം സുരേഷ് രാമചന്ദ്രനും സംഘവുമാണ്  പാടുന്നത്‌. ഉത്സവത്തിന്റെ ആറാം ദിവസമായ ഞായർ പകൽ 12ന് ടൂറിസം ദർശനം എന്ന വിഷയത്തിൽ മന്ത്രി പി സി വിഷ്ണുനാഥുമായി അഭിമുഖം നടക്കും. ഉത്സവത്തിന്റെ ഒന്പതാം ദിവസമായ 25-ന് എതിരേല്‍പ്പ് പാട്ട് നടക്കും. തുടര്‍ന്ന് രാത്രി 10-ന് കളങ്ങര മഹാദേവ ക്ഷേത്രത്തില്‍നിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന താലപ്പൊലി കന്നിട്ടക്കടവ്, കൊട്ടാരത്തിന്‍ കടവ് വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഉത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ 12- ദിവസവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് പി അനില്‍ ജോയി, സെക്രട്ടറി പി സജി, ട്രഷറർ ആര്‍ സത്യനേശന്‍ എന്നിവർ ഉള്‍പ്പെടുന്ന ഭരണസമിതി ക്ഷേത്രത്തിലെത്തുന്നവർക്ക്‌ സുഗമമായി ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ സമ്മേളനങ്ങൾ, എതിരേൽപ്പ്, സർപ്പബലി, പള്ളിവേട്ട, പൊങ്കാല, തിരുമുടി എഴുന്നള്ളത്ത്, ആറാട്ട് തുടങ്ങി വിവിധ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home