Deshabhimani

അസിസ്റ്റന്റ് സെക്രട്ടറിയുടെ 
അപമര്യാദയായ പെരുമാറ്റത്തിൽ പ്രതിഷേധം

ശൂരനാട് തെക്ക്  പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ സമരം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 22, 2026, 12:45 AM | 1 min read

ശൂരനാട്

ശൂരനാട് തെക്ക് പഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തോട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് ഹരിതകർമ സേന സിഐടിയു നേതൃത്വത്തിൽ പ്രതിഷേധിച്ചു. ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ പുഷ്പകുമാരി അധ്യക്ഷയായി. ഹരിതകർമ സേനാംഗത്തിന്റെ ഫോണിൽ വിളിച്ചും അസിസ്റ്റന്റ് സെക്രട്ടറി മോശമായി പെരുമാറിയതായി പരാതിയുണ്ട്. ഇതുസംബന്ധിച്ച് ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ജീവനക്കാരിൽനിന്ന്‌ ഇത്തരം പെരുമാറ്റം ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിപിഐ എം ശൂരനാട് ഏരിയ സെക്രട്ടറി ബി ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ലത്തീഫ്, കെ കെ ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി സി രാജി, ചന്ദ്രബാബു, ശ്രീകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home