Deshabhimani

വീട് കത്തിനശിച്ചു

നാരായണമംഗലത്ത് വീട് കത്തിനശിച്ച നിലയിൽ

നാരായണമംഗലത്ത് വീട് കത്തിനശിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Nov 22, 2026, 12:44 AM | 1 min read


കൊടുങ്ങല്ലൂർ

നാരായണമംഗലത്ത് വീട് കത്തിനശിച്ചു. പിയ്യത്തുകുളം കൊല്ലംപറമ്പിൽ സജീവന്റെ വീടാണ് കത്തിനശിച്ചത്. ഫർണീച്ചറുകൾ കത്തി തീപടർന്നതോടെ വീട്ടിലുണ്ടായിരുന്ന സ്‌ത്രീകളും കുട്ടിയും പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് ജനലുകൾ പൊട്ടിതെറിച്ചു. ടിവിയും ഫ്രിഡ്ജും ഫാനുകളും ഉൾപ്പെടെ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കെഎസ്‌ഇബി അധികൃതർ പറഞ്ഞു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home