Deshabhimani

ഒക്യുപൈ ഡൽഹി

സിഐടിയു പ്രചാരണ ജാഥക്ക്‌ 
ഉജ്വല സമാപനം

a
വെബ് ഡെസ്ക്

Published on Nov 22, 2026, 12:36 AM | 1 min read

മലപ്പുറം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഡൽഹിയിൽ നടത്തുന്ന ‘ഒക്യുപൈ ഡൽഹി’ സമരത്തിന്റെ പ്രചാരണാർഥം ജില്ലയിൽ നടത്തിയ ജാഥക്ക്‌ ഉജ്വല സമാപനം. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ്‌ കെ പി അനിൽ വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി പി പത്മജ മാനേജറുമായ ജാഥ രണ്ട്‌ ദിവസങ്ങളിലായാണ്‌ പര്യടനം നടത്തിയത്‌. ശനി രാവിലെ വേങ്ങരയിൽ ആരംഭിച്ച്‌ വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂർ, തിരൂർ, ആലത്തിയൂർ, പൊന്നാനി, എടപ്പാൾ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വളാഞ്ചേരിയിൽ റാലിയോടെയും പൊതുയോഗത്തോടെയും സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി പി സക്കറിയ, പി പത്മജ, കെ പി അനിൽ, വി പി സോമസുന്ദരൻ, എം ബി ഫൈസൽ, പി എം വഹീദ, യു സൈനുദ്ദീൻ, പി കെ മുരളീധരൻ, ഇ എൻ ജിതേന്ദ്രൻ, എം പി സലീം, വി പി ഭവിത എന്നിവർ സംസാരിച്ചു. ആലത്തിയൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ എ ശിവദാസൻ അധ്യക്ഷനായി. താനൂർ പുത്തൻതെരുവിൽ സിഐടിയു ഏരിയാ പ്രസിഡന്റ്‌ ബാലകൃഷ്ണൻ ചുള്ളിയത്തും തിരൂരിൽ ടി ഷാജിയും പരപ്പനങ്ങാടിയിൽ കെ രാജൂട്ടിയും അധ്യക്ഷരായി. പാണ്ടിക്കാട്‌ പി രാധാകൃഷ്ണൻ, എടപ്പാളിൽ കെ വിജയൻ, പൊന്നാനി കുണ്ടുകടവ് ജങ്‌ഷനിൽ എൻ കെ ഹുസൈൻ, വളാഞ്ചേരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ വേണുഗോപാൽ, വള്ളിക്കുന്നിൽ പി ഹൃഷികേശ് കുമാർ എന്നിവർ അധ്യക്ഷരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home