രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ജാഫർ, സാജിദ്, സഹീര്‍, മുസാമിൻ
കോതമംഗലം
രാസലഹരിയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സാജിദ് (32) ഇരമല്ലൂർ പള്ളിപ്പടി കടങ്ങനാട്ട് വീട്ടിൽ സഹീർ (23), കൊല്ലം കടയ്ക്കൽ പെട്ടിക്കടവ് ആഷിയാ മൻസിലിൽ മുസാമിൻ (20), മലയിടം തുരുത്ത് അമ്പൂനാട് കാച്ചം കുഴി വീട്ടിൽ ജാഫർ (28) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 2.08 ഗ്രാം എംഡിഎംഎ, 22.4 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. നെല്ലിക്കുഴി ഭാഗത്ത് നിർത്തിയിട്ട വാഹനത്തിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എസ്ഐ കെ എച്ച് ഹാഷിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.








0 comments