Deshabhimani

കൊടുങ്ങല്ലൂരിൽ ആവേശമായി ജന്തർ മന്തർ

https://www.deshabhimani.com/district-news/-85521/protest-8877-mr1

https://www.deshabhimani.com/district-news/-85521/protest-8877-mr1

വെബ് ഡെസ്ക്

Published on Nov 22, 2026, 12:39 AM | 1 min read

കൊടുങ്ങല്ലൂർ

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും ഈ ആവശ്യവുമായി രാജ്യമാകെ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി കൊടുങ്ങല്ലൂർ നഗരത്തിൽ ജന്തർ മന്തർ ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു. സിപിഐ എം കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സദസ്സ്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സോന കരീം ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ എസ് കൈസാബ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എം മുസ്താക്ക് അലി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ആർ ജൈത്രൻ, ഷീല രാജ് കമൽ, അഡ്വ. അഷറഫ് സാബാൻ, ലോക്കൽ സെക്രട്ടറിമാരായ കെ കെ വിജയൻ, ടി പി പ്രദേഷ്, പി എൻ വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home