എസ്എഫ്ഐ ഉപവാസ സമരം നടത്തി

കരുനാഗപ്പള്ളി
എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉപവാസം അനുഷ്ഠിച്ചു. സിപിഐ എം കുലശേഖരപുരം നോർത്ത് ലോക്കൽ സെക്രട്ടറി സി ഗോപകുമാർ ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ഏരിയ ട്രഷറർ പി ഉണ്ണി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ബി കെ ഹാഷിം, ജില്ലാ സെക്രട്ടറിയറ്റ് അംഗം അബാദ് ഫാഷ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അർജുൻ സെക്രട്ടറി മഹേശ്വർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട എസ്എഫ്ഐ കുന്നത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നടന്ന സമരം സിപിഐ എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ദേവനാരായണൻ അധ്യക്ഷനായി. സിഐടിയു കുന്നത്തൂർ ഏരിയ സെക്രട്ടറി എൻ യശ്പാൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സുധീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് സുധീർ ഷാ, എസ്എഫ്ഐ ബ്ലോക്ക് സെക്രട്ടറി അനന്തകൃഷ്ണൻ, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി അലീന അമൽ, ആകാശ് എന്നിവർ സംസാരിച്ചു. സമാപനയോഗം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അജ്മൽ ഉദ്ഘാടനംചെയ്തു









0 comments