Deshabhimani

യുവാവിനെ ആക്രമിച്ച് കവർച്ച: 
5 പേർകൂടി അറസ്റ്റിൽ

a
വെബ് ഡെസ്ക്

Published on Nov 22, 2026, 12:27 AM | 1 min read

നിലമ്പൂർ

ബാങ്കിൽനിന്ന് പണവുമായി ഇറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്ന കേസിൽ ഒളിവിലായിരുന്ന അഞ്ചുപേരെകൂടി പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തു. നാട്ടുകല്ല് കൊടക്കാട് സ്വദേശികളായ പാതാരി സനൂപ് (33), കാലടി അസൈനാർ (33), ഭീമനാട് സ്വദേശി ചക്കാലക്കുന്നൻ അനസ് (39), മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശികളായ കേലാൻതൊടി മുഹമ്മദ് റഫീഖ് (38), തവളപ്പാറ മുഹമ്മദ് മുസമ്മിൽ (26) എന്നിവരെയാണ് നിലമ്പൂർ ഇന്‍സ്പെക്ടര്‍ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പാണ്ടിക്കാടുനിന്ന്‌ പിടികൂടിയത്. കഴിഞ്ഞ 16ന് പകല്‍ 11.45ഓടെയാണ് നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയ്ക്കുമുന്നിൽ കവർച്ച നടന്നത്. അമരമ്പലം സൗത്ത് കിഴക്കേ പാലാമഠം സ്വദേശി കുമ്മാളി ഫിറോസ് ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തേക്കിറങ്ങിയപ്പോൾ കാത്തുനിന്ന കവർച്ചാസംഘം ആക്രമിച്ച് പണമടങ്ങിയ പൊതിയുമായി കാറിൽ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിന്റെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവദിവസം രാത്രിതന്നെ സംഘത്തിലുണ്ടായിരുന്ന കൊടക്കാട് 55മൈൽ സ്വദേശി പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23)യെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തു. ഇതോടെ കൂട്ടുപ്രതികൾ ഒളിവിൽപോയി. പ്രതികളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ സംഘം മേലാറ്റൂർ ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് കാറിൽ വരുന്നതായി വിവരം ലഭിച്ചു. തുടർന്ന്‌ കാർ തടഞ്ഞ് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. എസ്ഐ സനൽ, എഎസ്ഐമാരായ സതീഷ്, അനീഷ്, സീനിയർ സിപിഒമാരായ ബിജു, അനൂപ്, ഡാൻസാഫ്‌ അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home