print edition ഏഷ്യാകപ്പ് റൈസിങ് സ്‌റ്റാർസ് ക്രിക്കറ്റ്: ഇന്ത്യക്ക് ഇന്ന് പാകിസ്ഥാൻ

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്‌റ്റാർസ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ടീം ഇന്ന് പാകിസ്ഥാൻ എ ടീമിനെ നേരിടും. ദോഹയിലെ വെസ്‌റ്റ്‌എൻഡ് പാർക്ക് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം പകൽ 3.30നാണ് കളി. സോണി സ്‌പോർ്‌ടസ് നെറ്റ്‌വർക്കിൽ തത്സമയം കാണാം.
ഗ്രൂപ്പ് ‘ബി’യിൽ ഇരുടീമുകളും ആദ്യ കളി ജയിച്ചു. ഇന്ത്യ നേപ്പാളിനെ 306 റണ്ണിന് തകർത്തു. പാകിസ്ഥാൻ യുഎഇയെ 61 റണ്ണിന് കീഴടക്കി. ഇന്ന് ജയിക്കുന്നവർ സെമിയിലെത്തും.
ഓൾറൗണ്ട് മികവാണ് ഇന്ത്യയുടെ കരുത്ത്. നേപ്പാളിനെതിരെ ക്യാപ്‌റ്റൻ തിലക് വർമയും കുമാർ കുശാഗ്രയും സെഞ്ചുറി നേടിയിരുന്നു. പേസ് ബൗളർമാരായ ഹർഷിത് റാണയും പ്രിൻസ് യാദവും തിളങ്ങി. പ്രിൻസിന് അഞ്ചും ഹർഷിതിന് നാലും വിക്കറ്റുണ്ട്. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമ പ്രതീക്ഷിച്ച റണ്ണടിച്ചില്ല.









0 comments