കലോത്സവത്തിനിടയിലെ സംഘർഷം; പരിക്കേറ്റ ഏഴാംക്ലാസുകാരന് അടിയന്തര ശസ്ത്രക്രിയ

പരിക്കേറ്റ ഷിബിലി
തിരൂർ
പുറത്തൂർ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളിൽ നടന്ന തിരൂർ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥികൾ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിൽ കലോത്സവം കാണാനെത്തിയ ഏഴാംക്ലാസ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.
ചമ്രവട്ടം ഗവ. യുപി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷിബിലി (12)ക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പറവണ്ണ, പുറത്തൂർ സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അടിപിടിയിലും കൂട്ടയോട്ടത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ വിദ്യാർഥികൾ കൂട്ടത്തോടെ ഓടിയപ്പോഴാണ് ഷിബിലി തട്ടിത്തടഞ്ഞ് വീഴുകയും ഇരുമ്പ് ഷീറ്റിൽ തലയടിക്കുകയുമായിരുന്നു.
പരിക്കേറ്റ ഷിബിലിയെ പൊലീസാണ് ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.









0 comments