Deshabhimani

ബാങ്കിനുമുന്നിലെ കവർച്ചാശ്രമം: 
പ്രതികൾ റിമാൻഡിൽ

a
വെബ് ഡെസ്ക്

Published on Nov 22, 2026, 12:24 AM | 1 min read

പെരിന്തൽമണ്ണ

അങ്ങാടിപ്പുറം എസ്ബിഐ ബാങ്കിൽനിന്ന് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിൽ അറസ്റ്റിലായ മൂന്നംഗ സംഘത്തെ റിമാൻഡ്‌ ചെയ്‌തു. ഗൂഡല്ലൂർ വണ്ടിപ്പേട്ട വിൽസൺ (47), തച്ചിങ്ങനാടം നെന്മിനി സ്വദേശികളായ മുള്ളത്ത് റാഷിഖ് (35), ഊരക്കോട്ടിൽ അമീർ (28) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തമിഴ്നാട് കൃഷ്‌ണഗിരി വിഒസി നഗറിൽ സുബ്ബയയുടെ 6.5 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുക്കാനായിരുന്നു ശ്രമം. അങ്ങാടിപുറം– വളാഞ്ചേരി റോഡിലെ എസ്ബിഐ ശാഖയിൽനിന്ന് രാവിലെ പത്തരയോടെ പണവുമായി റോഡിലേക്കിറങ്ങിപ്പോഴാണ്‌ പണം തട്ടാൻ ശ്രമമുണ്ടായത്‌. നിർത്തിയിട്ട കാറിൽ നിന്നിറങ്ങിയ രണ്ടുപേർ തന്റെ നേർക്ക്‌ ഓടിവരുന്നത് കണ്ട് സുബ്ബയ്യ ബാങ്കിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് കണ്ടതോടെ സമീപത്തുള്ളവർ കാറിലുണ്ടായിരുന്നവരെ തടഞ്ഞുവച്ചു. പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സുബയ്യ ഹുസൂരിൽ ഡ്രൈവറാണ്. തെങ്കാശി സ്വദേശി മറ്റൊൾക്ക്‌ നൽകാനുള്ള പണമാണ്‌ സുബയ്യ ബാങ്കിലെത്തി കൈപ്പറ്റിയത്‌. പണവുമായി തെങ്കാശിയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ്‌ കവർച്ചാശ്രമം. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ്‌ പ്രതികളെ കൈയോടെ പിടികൂടാൻ സാധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home