ജില്ലാ സ്കൂൾ കലോത്സവം: പന്തലിന് കാൽനാട്ടി

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് വി പി സജീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു
കോലഞ്ചേരി
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് മുഖ്യവേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിൽ വി പി സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്തംഗം ബാബു വർഗീസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പെരുമ്പാവൂർ ബിപിസി വിമൽ വിശ്വം, ജോമോൻ ജോസ്, സി ഡി സുനിൽ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച 16 വേദികളിലായി ജില്ലയിലെ കൗമാര കലാമേളയ്‌ക്ക് തുടക്കമാകും.








0 comments