Deshabhimani

print edition കേരളയിൽ വീണ്ടും താൽക്കാലിക വിസി; മോഹനൻ കുന്നുമ്മലിന്റെ കാലാവധി 28ന്‌ കഴിയും

kerala university
avatar
പി ആർ ചന്തു കിരൺ

Published on Nov 22, 2026, 12:11 AM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും താൽക്കാലിക വൈസ്‌ ചാൻസലറെ നിയമിക്കാൻ നീക്കം. നിലവിലെ താൽക്കാലിക വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെ കാലാവധി 28ന്‌ അവസാനിക്കും. പുതിയ താൽക്കാലിക വി സി നിയമനത്തിനായി നാലുപേരുടെ പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ ലോക്‌ഭവന്‌ കൈമാറി. വിവിധ സർവകലാശാലകളിലെ പ്രൊഫസർമാരായ ഡോ എബ്രഹാം ജോസഫ്‌ (കാലിക്കറ്റ്‌), ഡോ ഇ സുലൈമാൻ (എംജി)​, ഡോ വസന്ത ഗോ പാൽ (കേരള), ഡോ ജുനൈദ്‌ ബുഷ്‌റി (കുസാറ്റ്‌) എന്നിവരുടെ പേരാണ്‌ കൈമാറിയത്‌. മന്ത്രി റോജി എം ജോൺ ലോക്‌ഭവനിലെത്തി ഗവർണർ ഓം പ്രകാശ്‌ മാഥൂറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.


സ്ഥിരം വി സി നിയമനത്തിലേക്കും സർക്കാർ ഉടൻ നീങ്ങില്ല. വി സിമാരുടെ പ്രായപരിധി 70 വയസ്സായി ഏകീകരിക്കാനും സെർച്ച് കമ്മിറ്റിയിൽ സെനറ്റ്‌ പ്രതിനിധിക്ക്‌ പകരം സിൻഡിക്കറ്റിൽനിന്ന്‌ ആളെ ഉൾപ്പെടുത്താനുമുള്ള നിയമ ഭേദഗതിക്കുശേഷം മതി നിയമനം എന്നാണ്‌ നിലപാട്‌. ആരോഗ്യസർവകലാശാല സ്ഥിരം വി സിയായ മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയുടെ അധിക ചുമതലയാണ്‌ വഹിക്കുന്നത്‌.


ആരോഗ്യസർവകലാശാല വിസി നിയമനത്തിന്‌ നീക്കം തുടങ്ങിയിട്ടില്ല. ചട്ടപ്രകാരം കാലാവധി തീരുന്നതിന് മൂന്നുമാസംമുമ്പെങ്കിലും സെർച്ച് കമ്മിറ്റി ഉണ്ടാക്കി വിജ്ഞാപനം ഇറക്കണം. ഇതുസംബന്ധിച്ച് സർവകലാശാല ഗവർണർക്ക് കത്ത് നൽകിയെങ്കിലും തുടർനടപടിയില്ല.


പടിയിറങ്ങുന്നത്‌ സംഘപരിവാർ വക്താവ്


​സർവകലാശാലയിൽ സംഘപരിവാർ അജൻഡ നടപ്പാക്കാൻ തുടർച്ചയായി ശ്രമിച്ച വിസിയാണ്‌ മോഹFൻ കുന്നുമ്മൽ. അക്കാദമിക്‌ സമിതികളിലും പഠന വകുപ്പുകളിലും സംഘപരിവാറുകാരെ കുത്തിനിറച്ചു. ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായി. കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രത്തിന്‌ സ്വീകാര്യത നൽകിയും വന്ദേമാതരം പൂർണമായി ആലപിക്കാൻ വേദിയൊരുക്കിയും സംഘപരിവാർ തീട്ടൂരം നടപ്പാക്കി.


സിൻഡിക്കറ്റിന്റെ നിർദേശം നടപ്പാക്കാത്തതിലും വിദ്യാർഥി യൂണിയനെ അസാധുവാക്കിയതിലും കോടതികളിൽനിന്ന്‌ തിരിച്ചടി നേരിട്ടു. ദളിത്‌ വിദ്യാർഥിയായ വിപിൻ വിജയൻ വ്യവസ്ഥകളെല്ലാം പാലിച്ച്‌ പൂർത്തിയാക്കിയ പിഎച്ച്‌ഡി തടഞ്ഞുവെച്ചതും മോഹനൻ കുന്നുമ്മലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

pinarayi vijayan speech at Peroorkada Service Cooperative Bank Centenary

04

print edition കേരള ബാങ്കിനെതിരായ പ്രചാരണം സർക്കാരിന് ചേർന്നതല്ല: പിണറായി
Pattuvam Red Star Library muslim league attack

05

print edition നിറം പച്ച മാത്രം, അരിയിൽനിന്ന്‌ 
തുരത്തിയത്‌ 
18 കുടുംബങ്ങളെ
deshabhimani section

Recommended

Deshabhimani
Home