Deshabhimani

കൈക്കുഞ്ഞും അമ്മയും രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്‌

ഗ്രന്ഥശാലാ മന്ദിരത്തിലേക്ക് കാർ ഇടിച്ചുകയറി

 A car crashed into the library building

അപകടത്തിന്റെ സിസിടിവി ദൃശ്യം. നിയന്ത്രണം വിട്ടുവരുന്ന കാറും മുന്നിൽ നിൽക്കുന്ന അമ്മയും കൈക്കുഞ്ഞും ഉൾപ്പെടെയുളളവർ

വെബ് ഡെസ്ക്

Published on Nov 22, 2026, 12:00 AM | 1 min read

നെടുമങ്ങാട്‌

നെടുമങ്ങാട് മന്നൂർക്കോണത്ത് നിയന്ത്രണംവിട്ട കാർ ഗ്രന്ഥശാലാ മന്ദിരത്തിലേക്ക് ഇടിച്ചുകയറി. സംഭവസ്ഥലത്ത് വാഹനം കാത്തുനിന്ന അമ്മയും കൈക്കുഞ്ഞും ഉൾപ്പെടെ അഞ്ചുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനി പകൽ 1.50ഓടെയായിരുന്നു അപകടം. ദീർഘദൂര യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഗണർ കാറാണ്‌ ഇടിച്ചത്‌. പീപ്പിൾസ് ലൈബ്രറി മന്ദിരത്തിന്റെ ഒരുഭാഗം പൂർണമായും തകർന്നു. റീഡിങ് റൂമിന്റെ കോൺക്രീറ്റ് പില്ലറുകൾ രണ്ടായി മുറിഞ്ഞു. ചുവരുകളും വിണ്ടുകീറി. കോൺക്രീറ്റ് പാളികൾ തെറിച്ച് അമ്മയും കൈക്കുഞ്ഞും ഉൾപ്പെടെ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. കെഎസ്ആർടിസി ജീവനക്കാരനായ വിതുര സ്വദേശി അനിൽകുമാറാണ് കാർ ഓടിച്ചിരുന്നത്. നെടുമങ്ങാട് ഭാഗത്തുനിന്ന്‌ വിതുരയിലേക്ക് പോകുകയായിരുന്നു. തലേദിവസത്തെ ഉറക്കമൊഴിഞ്ഞുള്ള ഡ്യൂട്ടിമൂലം ഉറങ്ങിയതാണ്‌ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കാറിലുണ്ടായിരുന്നവർക്കും സാരമായ പരിക്കില്ല. വലിയമല പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

02

print edition കേരളയിൽ വീണ്ടും താൽക്കാലിക വിസി; മോഹനൻ കുന്നുമ്മലിന്റെ കാലാവധി 28ന്‌ കഴിയും
Pattuvam Red Star Library muslim league attack

03

print edition നിറം പച്ച മാത്രം, അരിയിൽനിന്ന്‌ 
തുരത്തിയത്‌ 
18 കുടുംബങ്ങളെ
deshabhimani section

Recommended

Deshabhimani
Home