Deshabhimani

വെള്ളത്തിനായി നാടാകെ നെട്ടോട്ടം

The entire region is scrambling for water

കുടിവെള്ള ടാങ്കറിൽനിന്ന് കിട്ടിയ കുറച്ചുവെള്ളം വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന സ്ത്രീ. തമ്പാനൂർ എസ്‌എസ്‌ കോവിൽ റോഡിൽനിന്നുള്ള ദൃശ്യം

avatar
സ്വന്തം ലേഖിക

Published on Nov 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം

‘രാവിലെ എഴുന്നേറ്റ്‌ മുഖം കഴുകാനായി പൈപ്പ്‌ തുറന്നതേയുള്ളൂ... കാറ്റിന്റെ ശബ്ദത്തിനൊപ്പം കഴിഞ്ഞദിവസങ്ങളിലെ ദുരിത ഓർമകൾ മിന്നിമറഞ്ഞു. നേരെ ബക്കറ്റെടുത്ത്‌ അടുത്ത വീട്ടിലേക്കോടി. നൂലുപോലെയെത്തിയ വെള്ളം കാത്തുനിന്ന്‌ ശേഖരിച്ചു. ഒടുവിൽ തുണി നനച്ച്‌ മുഖം ഒപ്പിയെടുത്തു.’ മണക്കാടുള്ള ഒരു കുടുംബത്തിന്റെ ശനിയാഴ്‌ചത്തെ അനുഭവമാണ്‌. ആഴ്‌ചകളായി നഗരത്തിന്റെ പല പ്രദേശങ്ങളിലെയും അവസ്ഥ ഇതാണ്‌. ആഹാരം പാകംചെയ്യാനോ കുളിക്കാനോപോലും വെള്ളമില്ല. പുറത്തുനിന്ന്‌ ഭക്ഷണം വാങ്ങാൻ തുടങ്ങിയതോടെ സാമ്പത്തികപ്രതിസന്ധിയും തുടങ്ങി. ഭക്ഷണം എങ്ങനെയും കഴിക്കാം; കുളിക്കാൻ എവിടെ പോകുമെന്നാണ്‌ ജനങ്ങളുടെ ചോദ്യം. വെള്ളി രാത്രി പ്രശ്നം പരിഹരിക്കുമെന്നാണ്‌ അധികൃതർ പറഞ്ഞതെങ്കിലും ഉറപ്പ്‌ പാഴായി. അരുവിക്കരയിൽനിന്ന് വെള്ളയമ്പലം ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനിലുണ്ടായ തകരാറിനെ തുടർന്നാണ്‌ നഗരത്തിലെ 23- വാർഡുകളിൽ തുടർച്ചയായ നാലാംദിവസവും കുടിവെള്ളവിതരണം പൂർണമായി നിലച്ചത്‌. പൂർണതോതിലുള്ള ജലവിതരണം ഞായർ രാത്രിയോടെമാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ജല അതോറിറ്റിയുടെ അറിയിപ്പ്‌. അറ്റകുറ്റപ്പണികളുടെ പേരിൽ കഴിഞ്ഞ ആറുമാസമായി നഗരത്തിൽ കുടിവെള്ളം 
മുടങ്ങുന്നത്‌ പതിവാണ്‌.


ജലവിതരണം മുടങ്ങിയ പ്രദേശങ്ങൾ

പാളയം, പട്ടം, കവടിയാർ, കുര്യാത്തി സെക്ഷനുകൾക്കുകീഴിലുള്ള പ്രദേശങ്ങളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത് തമ്പാനൂർ, പാളയം, കുന്നുകുഴി, വഴുതക്കാട്, തൈക്കാട്, ജഗതി, ശാസ്‌തമംഗലം, നന്തൻകോട്, കവടിയാർ, കുറവൻകോണം, അമ്പലമുക്ക്, വഞ്ചിയൂർ, പേട്ട, വലിയശാല, ഫോർട്ട്, ശ്രീവരാഹം, ചാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, വലിയതുറ, ചാക്ക, അമ്പലത്തറ, ശ്രീകണ്ഠേശ്വരം, ശംഖുംമുഖം, പൗണ്ടുകടവ്, കരിക്കകം, മെഡി. കോളേജ്, ഗൗരീശപട്ടം, കണ്ണമ്മൂല, ആനയറ, കടകംപള്ളി


കഴിക്കാൻ ഇല, 
കഴുകാൻ ബക്കറ്റ്‌

കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ ഹോട്ടലുകളുടെ പ്രവർത്തനവും താളംതെറ്റി. ഭക്ഷണം വിളമ്പുന്നതിന്‌ പ്ലേറ്റുകൾ ഒഴിവാക്കി ഇലയിലേക്ക്‌ മാറി. എപ്പോഴെങ്കിലും കിട്ടുന്ന വെള്ളം ബക്കറ്റിലാക്കിയാണ്‌ കൈകഴുകാൻ നൽകുന്നത്‌. ഭക്ഷണം പാകംചെയ്യാനും കുടിവെള്ളത്തിനും പുറത്തുനിന്ന്‌ വാങ്ങേണ്ട സ്ഥിതിയാണ്‌.


ടാങ്കറുകൾക്കുപിന്നാലെ കപ്പുമായി

മുന്നറിയിപ്പില്ലാതെ വല്ലപ്പോഴുമെത്തുന്ന കുടിവെള്ള ടാങ്കറുകൾക്കുപിന്നാലെ കൈയിൽ കിട്ടിയ പാത്രങ്ങളുമെടുത്ത്‌ സ്ത്രീകൾ ഓടുന്ന കാഴ്‌ചയാണ്‌ നഗരത്തിൽ പലയിടങ്ങളിലും. പല പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. വെള്ളം മുടങ്ങുമെന്നോ ടാങ്കറുകളിൽ എപ്പോൾ വെള്ളമെത്തിക്കുമെന്നോ ജനങ്ങൾക്ക്‌ അറിയിപ്പ്‌ ലഭിക്കുന്നതുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kerala university

02

print edition കേരളയിൽ വീണ്ടും താൽക്കാലിക വിസി; മോഹനൻ കുന്നുമ്മലിന്റെ കാലാവധി 28ന്‌ കഴിയും
Pattuvam Red Star Library muslim league attack

03

print edition നിറം പച്ച മാത്രം, അരിയിൽനിന്ന്‌ 
തുരത്തിയത്‌ 
18 കുടുംബങ്ങളെ
deshabhimani section

Recommended

Deshabhimani
Home