വർക്കല എസ്എൻ കോളേജിൽ വീണ്ടും കെഎസ്‌യു–യുത്ത്‌കോൺഗ്രസ് ആക്രമണം

വർക്കല
വർക്കല എസ്എൻ കോളേജിൽ തുടർച്ചയായ രണ്ടാംദിവസവും കെഎസ്‌യു–യൂത്ത്‌കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ബുധനാഴ്‌ച കെഎസ്‌യു പ്രവർത്തകരായ വിശാഖ്, അരുൺ, അഭിരാജ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നാംവർഷ ബിഎ ഇക്കണോമിക്‌സ് വിദ്യാർഥിയും എസ്‌എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ഹാഷിമിനെയും സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച എസ്‌എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടത്തിനുനേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. വ്യാഴം രാവിലെ 10 ന് കോളേജിൽ എസ്എഫ്ഐ പഠിപ്പു മുടക്കും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ സൈദലി, നൈസാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രകടനത്തിൽപങ്കെടുത്തവർക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുധനാഴ്‌ചത്തെ ആക്രമണത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ നേതാവ് ഹാഷിമിനെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹാഷിമിന്റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments