ആനന്ദേശ്വരത്ത് 7 പേരെ 
നായ കടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2025, 12:35 AM | 1 min read

കഴക്കൂട്ടം

ചെമ്പഴന്തി ആനന്ദേശ്വരത്ത് നായയുടെ കടിയേറ്റ്‌ കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്. ആനന്ദേശ്വരം സ്വദേശികളായ ഓമന (65), ബിനു (51 ), രമ്യ (38), റജീന (35), ശിവകാശ് (15)നും രണ്ടു കുട്ടികൾക്കും കടിയേറ്റു. മൂന്ന് പേർ മെഡിക്കൽ കോളേജിലും ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ബുധൻ രാവിലെ ഏഴോടെ പാൽ വാങ്ങാൻ പോയ റജീനയെയാണ് ആദ്യം കടിച്ചത്. തുടർന്ന് വീടിനു സമീപത്തുനിന്ന രമ്യ, ശിവകാശ്, ഓമന എന്നിവരുടെ കാലിനും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ബിനുവിന്റെ വലതു കൈയിലും ആനന്ദേശ്വരത്ത് ജങ്‌ഷന് സമീപത്തു നിന്ന രണ്ടു കുട്ടികളെയും നായ കടിക്കുകയായിരുന്നു. ആനന്ദേശ്വരം, പുളിയർത്തല, ഇടത്തറ, പൗർണമി ഗാർഡൻസ് പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നിരവധി തെരുവുനായ്ക്കളെയും കടിച്ചതായും പുളിയർത്തല സ്വദേശിയുടെ വീട്ടിൽ കെട്ടിയിടാതെ വളർത്തുന്ന നായയാണ് കടിച്ചതെന്നും നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home