നിറങ്ങളിൽ പ്രകൃതിയെ നിറച്ച് ഏഴരങ്ങ്

കോട്ടക്കുന്ന് ആർട് ഗ്യാലറിയിലെ ഏഴരങ്ങ് ചിത്രപ്രദർശനം
സ്വന്തം ലേഖകന്‍
മലപ്പുറം
മഞ്ചേരി എച്ച്എംവൈ ഫൈൻ ആർട്സ് കോളേജിലെ ഏഴ് വിദ്യാർഥികൾ കോട്ടക്കുന്ന് കേരള ലളിതകലാ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ഏഴരങ്ങ് ചിത്രപ്രദർശനം നവ്യാനുഭവമായി. ചിത്രകലയുടെ എല്ലാ മാധ്യമങ്ങളിലും തീർത്ത അപൂര്‍വ ചിത്രപ്രദർശനം ആർട്ടിസ്റ്റ് അബു പട്ടാമ്പി ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പല്‍ യൂനുസ് മുസ്‌ല്യാരകത്ത് അധ്യക്ഷനായി. സുന്ദരരാജ്, ഉസ്മാൻ ഇരുമ്പുഴി, ലിജു ശാന്തിനഗർ, ഐഷ, ദിനേഷ് എന്നിവർ സംസാരിച്ചു. എച്ച്എംവൈ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർഥികളായ കെ സി ഷഹ് ല ഷെറിൻ, ഖദീജ, ഇ എം ഷാദിന, കെ ചൈത്ര, എം അഭിന്യ കൃഷ്ണ, എം ഫഹ് മി, നസീബ്, അഭിനന്ദ് എന്നിവരാണ് ചിത്രങ്ങൾ ഒരുക്കിയത്.









0 comments