മണ്ണാർമലയിൽ വീണ്ടും പുലി കെണി കണ്ടു, തിരിച്ചുപോയി

കാമറയിൽ പതിഞ്ഞ പുലിയുടെ ദൃശ്യം
മേലാറ്റൂർ
മണ്ണാർമലയിൽ വീണ്ടും പുലിയെത്തി. കാര്യവട്ടം -മണ്ണാർമല മാട് റോഡിനു സമീപം സ്ഥാപിച്ച കെണിക്കുസമീപംവരെ എത്തി തിരിച്ചുപോയ പുലിയുടെ ദൃശ്യമാണ് ഇവിടുത്തെ സിസിടിവിയിൽ പതിഞ്ഞത്.
ഞായർ പുലർച്ചെ 3.36ന് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങിവരുന്നതും 3.44ന് തിരികെ കയറിപ്പോകുന്നതും 3.50ന് വീണ്ടും താഴോട്ട് ഇറങ്ങുന്നതുമായ മൂന്ന് ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു.
ഏതാനും മാസങ്ങളായി നിരവധി തവണയാണ് കാര്യവട്ടം -മണ്ണാർമല മാട് റോഡിനുസമീപം നാട്ടുകാർ സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിയുന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഏതാനും ആഴ്ചകൾമുമ്പ് വനംവകുപ്പ് ഇവിടെ കെണിയും വച്ചു. ദിവസങ്ങളായി കൂടിനുള്ളിൽ ആടിനെ കെട്ടിയിട്ട് പുലിയെ കുടുക്കാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.
കഴിഞ്ഞദിവസം മണ്ണാർമല പീടികപ്പടിയിലും വേങ്ങൂർ വലിയതൊടികുന്നിലും പുലിയെ കണ്ടതായും നാട്ടുകാർ പറഞ്ഞു. പട്ടിക്കാട് റോഡിന് കുറുകെ പുലി ഓടി ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. നാട്ടുകാർ സ്ഥാപിച്ച കാമറയിൽ കഴിഞ്ഞപ്രാവശ്യം പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് പെൺപുലിയെന്ന് സംശയമുണ്ട്. ഇതോടെ പ്രദേശത്ത് ഒന്നിലധികം പുലികളുണ്ടെന്ന ആശങ്കയും ശക്തമാണ്.









0 comments