ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം ഓപ്പൺ ജിം സമർപ്പിച്ചു
കായികമേഖലയിൽ 4000 കോടിയുടെ പദ്ധതികൾ നടപ്പാക്കി: മന്ത്രി

ഒഴൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഓപ്പൺ ജിം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യുന്നു
താനൂർ സംസ്ഥാന കായിക മേഖലയിൽ 4000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഒഴൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഓപ്പൺ ജിം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഒഴൂർ പഞ്ചായത്തിൽമാത്രം രണ്ട് ഓപ്പൺ ജിമ്മുകളാണ് ജനങ്ങൾക്കായി തുറന്നത്. കളിയാണ് ലഹരിയെന്ന് ബോധ്യപ്പെടുത്തി യുവാക്കളെ കളിക്കളങ്ങളിലേക്ക് ആകർഷിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. എ പി എം മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ജലീൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി, സ്ഥിരംസമിതി അധ്യക്ഷൻ അഷ്കർ കോറാട്, പഞ്ചായത്ത് അംഗങ്ങളായ നോവൽ മുഹമ്മദ്, കെ വി നബീല, കെ ടി എസ് ബാബു, കെ ഹരിദാസൻ, മെഡിക്കൽ ഓഫീസർ ഡോ. ഹനീഫ ചെറുകര എന്നിവർ സംസാരിച്ചു.









0 comments