കലയുടെ കാർണിവൽ

നാടോടിനൃത്തം ഗ്രൂപ്പ് ഒന്നാം സ്ഥാനം പങ്കിട്ട എസ്എൻ കോളേജ് നാട്ടിക, തൃശൂർ
സുധ സുന്ദരൻ
Published on Feb 25, 2025, 01:50 AM | 1 min read
വളാഞ്ചേരി
വാദ്യങ്ങളും ചുവടുകളുമായി മജ്‌ലിസിൽ കലയുടെ കാർണിവൽ കൊടിയേറി. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവം ‘കലൈക്യ’ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സിനിമാതാരം വിശാഖ് നായർ മുഖ്യാതിഥിയായി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. ഷാഫി പറമ്പിൽ എംപി മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല വൈസ് ചാൻസലർ പി രവീന്ദ്രൻ, സിൻഡിക്കറ്റ് അംഗങ്ങളായ അഡ്വ.പി കെ ഖലീമുദ്ദീൻ, സി പി ഹംസ, പ്രൊഫ.പി റഷീദ് അഹമ്മദ്, ടി ജെ മാർട്ടിൻ, എ കെ അനുരാജ്, പി മധു, സർവകലാശാല രജിസ്‌ട്രാർ പ്രാഫ.ഡിനോജ് സെബാസ്റ്റ്യൻ, ഡീൻ ഡോ.സി പ്രമോദ്, മജ്‌ലിസ് കോളജ് പ്രിൻസിപ്പൽ ഡോ.കെ കെ മുഹമ്മദ്‌കുട്ടി, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ പി നിതിൻ ഫാത്തിമ, ഭാരവാഹികളായ പി കെ അർഷദ്, കെ പി അശ്വിൻനാഥ്, പി കെ മുബഷിർ, ജാസിർ പുലാമന്തോൾ, ശറഫുദ്ധീൻ പിലാക്കൽ, വി എ വഹാബ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി സഫ്‌വാൻ പത്തിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അസ്‌ഹർ പെരുംമുക്ക് നന്ദിയും പറഞ്ഞു.
ഫാറൂഖ് കോളേജ് മുന്നിൽ
ഇന്റർസോൺ കലോത്സവം മൂന്നുദിനം പിന്നിട്ടപ്പോൾ 66 പോയിന്റുകളുമായി ഫാറൂഖ് കോളേജ് മുന്നിൽ. 40 പോയിന്റുമായി പട്ടാമ്പി എസ്‌എൻജിഎസ് കോളേജ് രണ്ടാംസ്ഥാനത്തും 36 പോയിന്റ് വീതം നേടി പാലക്കാട് വിക്ടോറിയ കോളേജും കേരളവർമ കോളേജും മൂന്നാസ്ഥാനത്തുമുണ്ട്.









0 comments