പറന്നിടുന്നേ,
ചുറ്റിക്കറങ്ങിടുന്നേ

If it's a pension, then I can rest, but I can't afford to be a teacher.

ജോർദ്ദാൻ ചാവുകടലിന് സമീപം സുബൈദ മേലേപ്പാട്ട്

avatar
വിനോദ്‌ തലപ്പിള്ളി

Published on Jun 18, 2025, 12:15 AM | 1 min read

തിരൂർ

പെൻഷനായി, എന്നാലിനി വിശ്രമിക്കാം എന്നാണെങ്കിൽ സുബൈദ ടീച്ചറെ അതിന്‌ കിട്ടില്ല. ചെറുപ്പത്തിലും പിന്നീട് തിരക്കുപിടിച്ച അധ്യാപക ജീവിതത്തിനിടയിലും മനസ്സിൽ കയറിയ ഒത്തിരി സ്വപ്‌നങ്ങളുണ്ട്‌. അതിർത്തികൾക്കപ്പുറം ലോകം കാണണം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്‌ എഴുപതുകാരിയായതിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട. അധ്യാപിക മുത്തൂർ സ്വദേശി സുബൈദ മേലേപ്പാട്ട്. 15 വർഷത്തിനിടെ 20 വിദേശയാത്രകളാണ്‌ നടത്തിയത്‌. ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും കറങ്ങി. കേട്ടറിവുമാത്രമുള്ള നാടുകളിലേക്ക്‌ ഇപ്പോഴും യാത്ര തുടരുകയാണ്. 2010ൽ സർവീസിൽനിന്ന്‌ വിരമിച്ച സുബൈദ 2011ൽ ഭർത്താവുമൊത്ത് ഹജ്ജിന് പോയിരുന്നു. അങ്ങനെയാണ്‌ യാത്രയെന്ന സ്വപ്‌നത്തിന്‌ ജീവൻവച്ചത്. പിന്നീട് തന്റെ മുൻ സഹപ്രവർത്തകരുമായി ആലോചിച്ച് വിദേശയാത്രകൾ പ്ലാൻചെയ്തു. പശ്ചിമേഷ്യയിലേക്കായിരുന്നു ആദ്യ യാത്രകൾ. ഈജിപ്ത്, ജോർദാൻ, തുർക്കി, മൊറോക്കോ എന്നീ ചരിത്ര ഭൂമികകളെ തൊട്ടറിഞ്ഞു. കാഴ്ചകൾ അക്ഷരങ്ങളിലാക്കി "ഗോളാന്തര യാത്രകൾ' എന്ന പുസ്തകവുമെഴുതി. പിന്നീട് പലസ്തീൻ, അസർബൈജാൻ, മലേഷ്യ, മാലി, സൗദി, കുവൈത്ത്, ദുബായ് തുടങ്ങിയ രാജ്യങ്ങൾ. ഇതിനകം 20ഓളം രാജ്യങ്ങളിലൂടെ യാത്രചെയ്തു. റിട്ടയേഡ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും കൂട്ടായ്മയിലായിരുന്നു യാത്രകൾ. 2024 നവംബറിൽ മൊറോക്കേയിലേക്കായിരുന്നു അവസാന യാത്ര. അടുത്ത ജൂലൈയിൽ ഇന്ത്യോനേഷ്യയിലേക്കും പിന്നീട്‌ ചൈനയിലേക്കും യാത്രക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഉമ്മറാണ്‌ ഭർത്താവ്. മക്കൾ: അധ്യാപികയും എഴുത്തുകാരിയുമായ ശബ്നം ഷെറിൻ, ഡോ. ജാവേദ് അനീസ്.



deshabhimani section

Related News

View More
0 comments
Sort by

Home